സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം∙ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ

തിരുവനന്തപുരം∙ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്. പൂജപ്പുര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വ്യക്തിപരമായ അധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ യുവാവുമായുള്ള ബന്ധം പെൺകുട്ടി അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ ചേരിതിരിഞ്ഞ് കമന്റുകളിട്ടിരുന്നു. വ്യക്തിപരമായ അധിക്ഷേപം രൂക്ഷമായതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)