കാണാതായ എസ്ഐ തിരിച്ചെത്തി; ‘അമ്മയുടെ ചികിത്സയ്ക്ക് അവധി കിട്ടിയില്ല, മാനസികസമ്മർദ്ദം’
കോട്ടയം∙ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്ഐ മടങ്ങിയെത്തി. മാനസിക സമ്മർദത്തെത്തുടർന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിന്നു.

കോട്ടയം∙ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്ഐ മടങ്ങിയെത്തി. മാനസിക സമ്മർദത്തെത്തുടർന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവേയാണ് ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നതിലും ഇദ്ദേഹം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നെന്നാണ് വിവരം.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ രാജേഷിനെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടരാൻ പൊലീസിനായിരുന്നില്ല.