കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: മൂന്നാം പ്രതി പി.ആർ.അരവിന്ദാക്ഷന് ജാമ്യം
കൊച്ചി ∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളിലൊരാളായ പി.ആർ.അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകളുടെ വിവാഹ ആവശ്യത്തിന് 10 ദിവസത്തേക്ക് ഉപാധികളോടെയാണു ജാമ്യം. ആവശ്യത്തെ ഇ.ഡി എതിർത്തില്ല. നേരത്തേ എറണാകുളം പിഎംഎൽഎ കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് അരവിന്ദാക്ഷന്‍

കൊച്ചി ∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളിലൊരാളായ പി.ആർ.അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകളുടെ വിവാഹ ആവശ്യത്തിന് 10 ദിവസത്തേക്ക് ഉപാധികളോടെയാണു ജാമ്യം. ആവശ്യത്തെ ഇ.ഡി എതിർത്തില്ല.
നേരത്തേ എറണാകുളം പിഎംഎൽഎ കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 10 ദിവസത്തേക്കു താൽക്കാലിക ജാമ്യം അനുവദിച്ചത്. 334 കോടി രൂപ വെളുപ്പിച്ച കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. കേസിൽ അറസ്റ്റിലാകുന്ന ആദ്യ രാഷ്ട്രീയ നേതാവുമാണ് അരവിന്ദാക്ഷൻ. കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണു നടന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.