തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി നിയോഗിച്ച പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാഹുലിനെ വന്‍

തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി നിയോഗിച്ച പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാഹുലിനെ വന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി നിയോഗിച്ച പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാഹുലിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് ജനത പ്രിയങ്കയെയും മികച്ച ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് അയയ്ക്കും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ കരുതലും സ്നേഹവുമാണ് വയനാടിന് ലഭിക്കാന്‍ പോകുന്നത്. കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഇനി മുതല്‍ രണ്ട് ഗാന്ധി ശബ്ദങ്ങള്‍ ഉയരും.

രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാട്ടിലെ ജനങ്ങള്‍ക്കും നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുലിന്റെ സാന്നിധ്യം കൊണ്ടാണ്. കേരളത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുലിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. വയനാട് ലോക്സഭാ മണ്ഡലവുമായി രാഹുലിനു വൈകാരികമായ ബന്ധമാണ് ഉള്ളത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുല്‍ പറഞ്ഞിട്ടുള്ളത്. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് സ്നേഹിച്ചത്. 

ADVERTISEMENT

എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാഹുല്‍ വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെയും, രാഹുല്‍ തുടങ്ങിവച്ച ദൗത്യം തുടരാന്‍ പ്രിയങ്കയെ നിയോഗിച്ചതിനെയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്യുന്നതായും സുധാകരൻ പറഞ്ഞു.

English Summary:

K. Sudhakaran Praises Rahul, Welcomes Priyanka Gandhi’s Entry into Wayanad