‘ആർഎസ്എസുമായി ചേർന്നു മുരളിയെ ഒറ്റി, ഗൾഫിൽ പിരിവ്’: പ്രതാപനെതിരെ പോസ്റ്റർ
തൃശൂർ ∙ കെപിസിസിയുടെ അന്വേഷണ കമ്മിഷൻ സിറ്റിങ് നടത്താനിരിക്കെ, തൃശൂർ ഡിസിസി ഓഫിസ് മതിലിൽ ടി.എൻ.പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി

തൃശൂർ ∙ കെപിസിസിയുടെ അന്വേഷണ കമ്മിഷൻ സിറ്റിങ് നടത്താനിരിക്കെ, തൃശൂർ ഡിസിസി ഓഫിസ് മതിലിൽ ടി.എൻ.പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസ്റ്റർ. തിരഞ്ഞെടുപ്പു പ്രചാരണം നടത്തേണ്ട സമയത്തു ഗൾഫിൽ പോയി പിരിവു നടത്തിയെന്നും ആർഎസ്എസുമായി ചേർന്നു കെ.മുരളീധരനെ ഒറ്റു കൊടുത്തെന്നും പോസ്റ്ററിൽ പറയുന്നു.
മുരളിയുടെ തോൽവിയിൽ രണ്ടാം നിര നേതാക്കളെ മാത്രം ബലിയാടാക്കാതെ പ്രതാപനെതിരെയും നടപടി വേണമെന്നാണ് ആവശ്യം. മണലൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു മന്ത്രിയാകാനുള്ള ലക്ഷ്യത്തോടെ മണലൂരിൽ മാത്രമാണു പ്രതാപൻ പ്രവർത്തനം നടത്തിയതെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.