കശ്മീരിൽ ഏറ്റുമുട്ടൽ: 2 ഭീകരരെ വധിച്ച് സൈന്യം, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ബുധനാഴ്ച സൈന്യം 2 ഭീകരരെ വധിച്ചു. വാട്ടർഗാം മേഖലയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ബുധനാഴ്ച സൈന്യം 2 ഭീകരരെ വധിച്ചു. വാട്ടർഗാം മേഖലയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും ഒരു സൈനികനും പരുക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗർ സന്ദർശിക്കാനിരിക്കെയാണ് ബാരാമുള്ളയിലെ ഏറ്റുമുട്ടൽ.
അതിനിടെ, റെയ്സിയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നു ജമ്മു പൊലീസ് അറിയിച്ചു. ഭീകരർക്ക് സഹായങ്ങൾ നൽകിയ രജൗരി സ്വദേശി ഹക്കിം ദിന്നാണ് (45) അറസ്റ്റിലായത്.
ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി നൽകിയ ഹക്കിം ഇവരുടെ ഗൈഡായും പ്രവർത്തിച്ചിരുന്നു. പകരമായി ഇയാൾക്ക് ഭീകരർ 6000 രൂപ നൽകിയതായും റെയ്സി സീനിയർ പൊലീസ് സൂപ്രണ്ട് മൊഹിത ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 9ന് കത്രയിലെ വൈഷ്ണവദേവീ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 9 പേർ മരിക്കുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.