നെല്ലുൾപ്പെടെ 14 ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവില കൂട്ടി; വാക്കു പാലിച്ചെന്ന് കേന്ദ്രം
ന്യൂഡൽഹി∙ നെല്ലുൾപ്പെടെ 14 ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവില അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നെല്ലിന്റെ താങ്ങുവില

ന്യൂഡൽഹി∙ നെല്ലുൾപ്പെടെ 14 ഖാരിഫ് വിളകള്‍ക്ക് മിനിമം താങ്ങുവില അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,300 രൂപയായി വർധിപ്പിച്ചു. മുൻപത്തേക്കാൾ 117 രൂപയാണ് വർധന. പരുത്തിയുടെ മിനിമം താങ്ങുവില 7,121 രൂപയാക്കി. റാഗി, ചോളം, ചെറുധാന്യങ്ങൾ എന്നിവയുടെ താങ്ങുവിലയും കൂട്ടിയിട്ടുണ്ട്.
കർഷകർക്ക് 2 ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 35,000 കോടിയുടെ വർധനയാണുണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2018ലെ കേന്ദ്ര ബജറ്റിൽ ഉത്പാദനച്ചെലവിന്റെ 1.5 ശതമാനത്തേക്കാൾ കൂടുതൽ താങ്ങുവിലയായി നൽകുമെന്ന പ്രഖ്യാപനം സർക്കാർ പാലിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.