‘പിണറായി വിവരംകെട്ടവൻ, ആണത്തമുണ്ടോ?’: ബോംബ് വിവാദത്തിൽ വിമർശനവുമായി സുധാകരൻ
കണ്ണൂർ∙ ഡിസിസി ഓഫിസിൽ ബോംബ് പ്രദർശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു രൂക്ഷ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്നാണു സുധാകരൻ വിശേഷിപ്പിച്ചത്.

കണ്ണൂർ∙ ഡിസിസി ഓഫിസിൽ ബോംബ് പ്രദർശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു രൂക്ഷ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്നാണു സുധാകരൻ വിശേഷിപ്പിച്ചത്. ‘‘അവൻ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരംകെട്ടവൻ. ആണത്തമുണ്ടോ?’’ എന്നായിരുന്നു സുധാകരന്റെ പരാമർശം.
തലശേരി എരഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ വിവാദ പരാമർശവും സുധാകരൻ നടത്തി. ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്നായിരുന്നു പ്രതികരണം. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ പറഞ്ഞു. പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ വീണ്ടുമെത്തി. സിപിഎം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു വിശദീകരണം.
ചൊവ്വാഴ്ചയാണു തലശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി സ്വദേശി വേലായുധൻ (86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽനിന്നു കിട്ടിയ വസ്തു തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.