തിരുവനന്തപുരം∙ തലശേരി എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. നിരപരാധികള്‍ ബോംബ് പൊട്ടി മരിക്കുന്നത് ആവര്‍ത്തിക്കുന്നുവെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ബോംബ് നിര്‍മാണം നടക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബോംബ് പൊട്ടി പരുക്കേല്‍ക്കുന്നവരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ രഹസ്യമായി ചികിത്സിക്കുകയാണ്. ആര്‍ക്കും കാണാന്‍ അനുവാദമില്ല. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചികിത്സ പോലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലശേരി എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. നിരപരാധികള്‍ ബോംബ് പൊട്ടി മരിക്കുന്നത് ആവര്‍ത്തിക്കുന്നുവെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ബോംബ് നിര്‍മാണം നടക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബോംബ് പൊട്ടി പരുക്കേല്‍ക്കുന്നവരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ രഹസ്യമായി ചികിത്സിക്കുകയാണ്. ആര്‍ക്കും കാണാന്‍ അനുവാദമില്ല. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചികിത്സ പോലും. പി.ജയരാജന്റെ മകന്‍ ബോംബ് നിര്‍മിക്കുമ്പോള്‍ ബോംബ് പൊട്ടി കൈയില്‍ പരുക്കേറ്റു. ആദ്യം പറഞ്ഞത് വിഷുവിന് പടക്കമുണ്ടാക്കിയതാണെന്നാണെന്ന് സണ്ണി ജോസഫ് പറഞ്ഞതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. പത്തും പന്ത്രണ്ടും വര്‍ഷം മുന്‍പത്തെ ചരിത്രം പറയലല്ല അടിയന്തര പ്രമേയമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ കുടക്കളം സ്വദേശി വേലായുധന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍നിന്നു കിട്ടിയ സ്റ്റീല്‍ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

‘‘തലശ്ശേരി പൊലീസ് ഇക്കാര്യത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത്, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂരില്‍ ഈയിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ശക്തമായ പരിശോധനകള്‍ നടത്തും. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഫോടക വസ്തുക്കളുടെ നിര്‍മാണവും മറ്റും തടയുന്നതിനു ശക്തമായ നടപടികളും പരിശോധനയുമാണു പൊലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിങ്ങും നടത്തിവരുന്നു’’ – മുഖ്യമന്ത്രി പറഞ്ഞു.