കെപിസിസി, യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതെ മുരളീധരൻ; അന്വേഷണ കമ്മിഷൻ അംഗങ്ങൾ വീട്ടിലെത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കം തുടങ്ങാനും തിരുവനന്തപുരത്തു ചേരുന്ന കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങളില്‍ പങ്കെടുക്കാതെ കെ.മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് യോഗങ്ങളിൽ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുന്നത്.

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കം തുടങ്ങാനും തിരുവനന്തപുരത്തു ചേരുന്ന കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങളില്‍ പങ്കെടുക്കാതെ കെ.മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് യോഗങ്ങളിൽനിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ ഇനി തിരഞ്ഞെടുപ്പിനില്ലെന്നു പറഞ്ഞ മുരളീധരന്‍, പിന്നീട് വട്ടിയൂർക്കാവില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു തിരുത്തിയിരുന്നു.
അതിനിടെ തൃശൂരിലെ പരാജയത്തെക്കുറിച്ചു അന്വേഷിക്കുന്ന കെപിസിസി കമ്മിഷന്‍ അംഗങ്ങള്‍ കെ.മുരളീധരന്റെ വീട്ടിലെത്തി. കെ.സി.ജോസഫും ടി.സിദ്ദിഖുമാണ് രാവിലെ മുരളീധരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ആര്‍.ചന്ദ്രശേഖരനും കമ്മിഷനില്‍ അംഗമാണ്. വൈകിട്ട് ഇവര്‍ വി.എം.സുധീരനെയും കാണും.
ലോക്‌സഭയിലേക്കു കേരളത്തില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും തൃശൂരിലെ മൂന്നാം സ്ഥാനവും തുടര്‍ന്നുണ്ടായ ഭിന്നതകളും വിജയാഘോഷങ്ങളുടെ തിളക്കം നഷ്ടമാക്കിയ സാഹചര്യത്തിലാണ് കെപിസിസി യോഗം നടക്കുന്നത്. തൃശൂരില്‍ ആരോപണം നേരിടേണ്ടിവന്ന ടി.എന്‍.പ്രതാപന്‍ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ യോഗവുമാണിത്.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും പങ്കെടുക്കുന്ന യോഗത്തില്‍ ഡിസിസി, കെപിസിസി പുനഃസംഘടനയെന്ന ആവശ്യം ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. യുഡിഎഫ് യോഗം വൈകിട്ട് അഞ്ചരയ്ക്കാണ്.