ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ് ഇട്ട സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് കേസ്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഇൻസ്പെക്ടർക്കു നൽകിയ പരാതിയിലാണു കേസെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ് ഇട്ട സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് കേസ്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഇൻസ്പെക്ടർക്കു നൽകിയ പരാതിയിലാണു കേസെടുത്തത്.

പോസ്റ്റ് വിശ്വാസികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായതോടെ പാർട്ടി ഏരിയ കമ്മിറ്റി ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത് ഷൈജലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഒരു വിഭാഗം മത വിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധത്തിലുള്ള പരാമർശമാണു ഷൈജൽ നടത്തിയതെന്നും ഇതുണ്ടാകാൻ പാടില്ലാത്തതാണെന്നും നടപടിയുമായി ബന്ധപ്പെട്ട് ഇറക്കിയ പത്രക്കുറിപ്പിൽ സിപിഎം പറയുന്നു.  

ADVERTISEMENT

പ്രതിഷേധവും പരാതിയും വ്യാപകമായതോടെ ഷൈജൽ പോസ്റ്റ് പിൻവലിച്ചു. മറ്റൊരാളുടെ പോസ്റ്റ് ചർച്ചയ്ക്കായി ഗ്രൂപ്പിൽ ഇട്ടതാണെന്നു പറഞ്ഞ ഷൈജൽ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. സംഭവത്തെ, രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു മുസ്‌ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

English Summary:

police registered case against puthuppady local secretary over anti muslim remarks in whatsapp