ചൈനാ സന്ദർശനത്തിനു മുൻപായി ഷെയ്ഖ് ഹസീന ഇന്ത്യയിൽ; വരവ് മോദിയുടെ പ്രത്യേക ക്ഷണപ്രകാരം
ന്യൂഡൽഹി∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. നരേന്ദ്ര മോദി സർക്കാർ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ

ന്യൂഡൽഹി∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. നരേന്ദ്ര മോദി സർക്കാർ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം.
വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ദ്വിദിന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുമായി ശനിയാഴ്ച ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ജൂലൈയിൽ ചൈന സന്ദർശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ ധാക്ക സന്ദർശിക്കാനായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ സന്ദർശനം ഇന്ത്യ–ബംഗ്ലദേശ് ബന്ധത്തിൽ വലിയ ശക്തി പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.