ന്യൂഡൽഹി∙ പന്ത്രണ്ട് മിറാഷ് 2000–5 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഖത്തറും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഡൽഹിയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. ഖത്തർ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷൻ യോഗത്തിൽ അവതരിപ്പിച്ചു. വിമാനങ്ങൾ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പന്ത്രണ്ട് മിറാഷ് 2000–5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഖത്തറും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഡൽഹിയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. ഖത്തർ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷൻ യോഗത്തിൽ അവതരിപ്പിച്ചു.

വിമാനങ്ങൾ മികച്ച സ്ഥിതിയിലാണെന്നും ഏറെക്കാലം ഉപയോഗിക്കാനാകുമെന്നും ഖത്തർ അധികൃതർ വിശദീകരിച്ചു. ഖത്തറിന്റെ നിർദേശം പരിശോധിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

ഖത്തറിന്റെ കൈവശമുള്ള മിറാഷ് ശ്രേണിയേക്കാൾ മികച്ചതാണ് ഇന്ത്യയുടെ കൈവശമുള്ള മിറാഷ് വിമാനങ്ങൾ. 2 വിമാനങ്ങളുടെയും എൻജിൻ സമാനമാണ്. ഇന്ത്യ വിമാനങ്ങള്‍ വാങ്ങാൻ തീരുമാനിച്ചാൽ സേവനങ്ങളും അറ്റകുറ്റപ്പണിയും അനായാസമാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 12 വിമാനങ്ങൾക്ക് 5000 കോടിരൂപയാണ് ഖത്തർ ആവശ്യപ്പെടുന്നത്.

അതേസമയം, ഖത്തറിന്റെ വിമാനങ്ങൾക്കൊപ്പം മിസൈലുകളും എൻജിനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാർ ഉറപ്പിച്ചാൽ ഇന്ത്യയുടെ പക്കലുള്ള മിറാഷുകളുടെ എണ്ണം 60 ആകും.

English Summary:

India Acquires 12 Mirage 2000 Fighter Jets from Qatar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT