ചെന്നൈ∙ കള്ളക്കുറിച്ചിയിലെ കരുണാപുരം ഗ്രാമത്തിലെ തെരുവുകളിൽനിന്നുയരുന്ന കരച്ചിലിൽ ഉള്ളുലഞ്ഞ് തമിഴകം. നാലു പേരാണ് ദുരന്തത്തിൽ ആദ്യം മരിച്ചത്. അടുത്ത ഓരോ മണിക്കൂറിലും മരണസംഖ്യ ഉയർന്നതായി ആശുപത്രികളിൽനിന്ന് അറിയിപ്പുകൾ ലഭിച്ചതോടെ ദുരന്തം ഭയപ്പെട്ടതിലും വലുതാണെന്നു തമിഴകം തിരിച്ചറിയുകയായിരുന്നു.

ചെന്നൈ∙ കള്ളക്കുറിച്ചിയിലെ കരുണാപുരം ഗ്രാമത്തിലെ തെരുവുകളിൽനിന്നുയരുന്ന കരച്ചിലിൽ ഉള്ളുലഞ്ഞ് തമിഴകം. നാലു പേരാണ് ദുരന്തത്തിൽ ആദ്യം മരിച്ചത്. അടുത്ത ഓരോ മണിക്കൂറിലും മരണസംഖ്യ ഉയർന്നതായി ആശുപത്രികളിൽനിന്ന് അറിയിപ്പുകൾ ലഭിച്ചതോടെ ദുരന്തം ഭയപ്പെട്ടതിലും വലുതാണെന്നു തമിഴകം തിരിച്ചറിയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കള്ളക്കുറിച്ചിയിലെ കരുണാപുരം ഗ്രാമത്തിലെ തെരുവുകളിൽനിന്നുയരുന്ന കരച്ചിലിൽ ഉള്ളുലഞ്ഞ് തമിഴകം. നാലു പേരാണ് ദുരന്തത്തിൽ ആദ്യം മരിച്ചത്. അടുത്ത ഓരോ മണിക്കൂറിലും മരണസംഖ്യ ഉയർന്നതായി ആശുപത്രികളിൽനിന്ന് അറിയിപ്പുകൾ ലഭിച്ചതോടെ ദുരന്തം ഭയപ്പെട്ടതിലും വലുതാണെന്നു തമിഴകം തിരിച്ചറിയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കള്ളക്കുറിച്ചിയിലെ കരുണാപുരം ഗ്രാമത്തിലെ തെരുവുകളിൽനിന്നുയരുന്ന കരച്ചിലിൽ ഉള്ളുലഞ്ഞ് തമിഴകം. നാലു പേരാണ് ദുരന്തത്തിൽ ആദ്യം മരിച്ചത്. അടുത്ത ഓരോ മണിക്കൂറിലും മരണസംഖ്യ ഉയർന്നതായി ആശുപത്രികളിൽനിന്ന് അറിയിപ്പുകൾ ലഭിച്ചതോടെ ദുരന്തം ഭയപ്പെട്ടതിലും വലുതാണെന്നു തമിഴകം തിരിച്ചറിയുകയായിരുന്നു. വ്യാജമദ്യം കഴിച്ചവർക്കു ചൊവ്വാഴ്ച വൈകിട്ടോടെ ആരംഭിച്ച ആരോഗ്യ പ്രശ്നങ്ങളാണു രാത്രിയോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തത്തിലേക്കു വഴിമാറിയത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി.

തലസ്ഥാനമായ ചെന്നൈയിൽനിന്ന് 240 കിലോമീറ്ററോളം അകലെയാണ് കള്ളക്കുറിച്ചി. വ്യാജമദ്യ വിൽപ്പന വ്യാപകമായിരുന്നുവെന്ന് പ്രദേശവാസികൾത്തന്നെ പറയുന്നു. ഇത്തരക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തില്ല. മരിച്ചവരിൽ ഏറെയും ദിവസവേതനക്കാരാണ്. അവർക്ക് ടാസ്മാക്കിൽ (തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങാൻ പണമില്ല. അതുകൊണ്ടുതന്നെ ഇത്തരം വ്യാജമദ്യ ലോബിയെ ആശ്രയിക്കുകയാണ് പതിവ്. രണ്ടു കേന്ദ്രങ്ങളിൽനിന്നു വിറ്റ മദ്യം കുടിച്ചവരാണ് മരിച്ചുവീണത്. 

ADVERTISEMENT

പ്രാദേശിക വാർത്താ ചാനലുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ പേര് പ്രവീൺ എന്നാണ്. ജൂൺ 18ന് പകൽ 11 മണിയോടെയാണ് ഇയാൾ മദ്യം കുടിച്ചത്. ഒരു മണിക്കൂറിനുശേഷം കണ്ണുകളിൽ എരിച്ചിലും വയറുവേദനയും അസഹനീയമായതോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അമിതമായി മദ്യപിച്ചുവെന്നു കാട്ടി ഡോക്ടർമാർ പരിശോധിക്കാൻ കൂട്ടാക്കിയില്ല. പിന്നീടു മണിക്കൂറുകൾക്കുശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അയാൾ മരിച്ചു. ഇയാളുടെ ബന്ധു സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിന്നാലെ മരണസംഖ്യ ഉയരുകയായിരുന്നു. 

വയറുവേദന, ഛർദി, തലകറക്കം തുടങ്ങിയ പ്രശ്നങ്ങളോടെ 4 പേർ മരിച്ചെന്ന വാർത്തയാണ് ആദ്യം പ്രചരിച്ചത്. വ്യാജമദ്യം കഴിച്ചാണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും ജില്ലാ ഭരണകൂടം ഇതു നിഷേധിച്ചതോടെ പലരും ആശ്വസിച്ചു. എന്നാൽ, 50ൽ ഏറെപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും പിന്നാലെ പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തതോടെ ആശുപത്രികളിലേക്കു ജനം ഒഴുകി. അസഹനീയമായ ദുഃഖത്താൽ സ്ത്രീകൾ നിയന്ത്രണം വിട്ടു കരഞ്ഞു. നേതാക്കൾ ആശ്വസിപ്പിക്കാനെത്തിയതോടെ സങ്കടം അണപൊട്ടി.

ADVERTISEMENT

വ്യാജമദ്യ ദുരന്തം അന്വേഷിക്കാനായി സിബിസിഐഡിയെ നിയോഗിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിറക്കി. വിവിധ സംഘങ്ങളായാണ് സിബിസിഐഡി കേസ് അന്വേഷിക്കുക. മാരകമായ മെഥനോൾ ചാരായത്തിൽ അടങ്ങിയിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം വച്ച് ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

∙ കണ്ണീർതെരുവായി കരുണാപുരം

ADVERTISEMENT

വ്യാജമദ്യ ദുരന്തമെന്ന സൂചന കൃത്യമായി ലഭിച്ചിട്ടും തെറ്റിദ്ധാരണ പരത്തുന്നതരത്തിൽ കള്ളക്കുറിച്ചി മുൻ കലക്ടർ പ്രതികരണം നടത്തിയതാണു മരണസംഖ്യ ഉയരാൻ കാരണമെന്ന ആക്ഷേപം ശക്തം. ദുരന്തമുണ്ടായ കരുണാപുരം മേഖലയിൽ ആദ്യം 4 പേർ മരിച്ചതു വിഷമദ്യം കുടിച്ചതു മൂലമല്ലെന്നും ഇവർക്കു മറ്റു രോഗങ്ങളുണ്ടായിരുന്നെന്നും പറഞ്ഞ് ആദ്യം രംഗത്തെത്തിയതു കലക്ടർ ശ്രാവൺ കുമാർ ജഥാവത്തായിരുന്നു.

കലക്ടറുടെ അവകാശവാദം വിശ്വസിച്ചവർ വീണ്ടും ഇതേ മദ്യം ഉപയോഗിച്ചതും തുടർന്നുണ്ടായ അസ്വസ്ഥതയ്ക്കു ചികിത്സ തേടാതിരുന്നതുമാണു സ്ഥിതി വഷളാക്കിയത്. മദ്യം കുടിച്ച് മരിച്ചയാളുടെ സംസ്കാരച്ചടങ്ങിനെത്തിയവരും ഇതേ മദ്യം ഉപയോഗിച്ചതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. വിവരം പുറത്തുവന്നതോടെ ശ്രാവൺ കുമാർ ജഥാവത്തിനെ സ്ഥലംമാറ്റി പകരം എം.എസ്.പ്രശാന്തിനെ നിയമിച്ചു. പിന്നാലെ, കള്ളക്കുറിച്ചി എസ്പി, പൊലീസ് ലഹരി നിർമാർജന വിഭാഗം ഡിഎസ്പി എന്നിവരെ സസ്പെൻഡ് ചെയ്തു. കലക്ടർ നിരുത്തരവാദപരമായ പ്രതികരണം നടത്താനിടയായ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

English Summary:

Kallakurichi's Spurious Liquor Tragedy: Families Left Devastated