തിരുവനന്തപുരം∙ മ്യാന്‍മര്‍ - തായ്​ലന്‍ഡ് വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റുകള്‍ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയതായും നോര്‍ക്ക അറിയിച്ചു. മ്യാന്‍മര്‍ - തായ്​ലന്‍ഡ് അതിര്‍ത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍നിന്നുള്ള യുവതീയുവാക്കളെ ലക്ഷ്യം വച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മ്യാന്‍മര്‍ - തായ്​ലന്‍ഡ് വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റുകള്‍ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയതായും നോര്‍ക്ക അറിയിച്ചു. മ്യാന്‍മര്‍ - തായ്​ലന്‍ഡ് അതിര്‍ത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍നിന്നുള്ള യുവതീയുവാക്കളെ ലക്ഷ്യം വച്ചുള്ള വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റ് സജീവമാണെന്നാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാന്‍മര്‍ - തായ്​ലന്‍ഡ് അതിര്‍ത്തിയിലെ മ്യാവഡി മേഖലയില്‍ സജീവമായ രാജ്യാന്തര ക്രൈം സിന്‍ഡിക്കേറ്റുകള്‍ വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യന്‍ പൗരന്മാരെ ഇരകളാകുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു നിര്‍ദ്ദേശം. 

ഇന്ത്യയില്‍നിന്നും മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തതിനുശേഷം തായ്​ലന്‍ഡ് വഴി മ്യാവഡിക്കു തെക്ക് ഭാഗത്തുള്ള എച്ച്പാ ലു പ്രദേശത്തേക്കു കടത്തിയ സംഭവങ്ങളാണ് ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തത്. മേല്‍ സൂചിപ്പിച്ച രാജ്യങ്ങളിലേക്കു തൊഴില്‍ കുടിയേറ്റത്തിനു ശ്രമിക്കുന്നവര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റിന്റെ ആധികാരികത ഉറപ്പാക്കണം. 

ADVERTISEMENT

സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴില്‍ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തിനും യാംഗൂണിലെ ഇന്ത്യന്‍ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയില്‍ വഴിയും മൊബൈല്‍ നമ്പര്‍ +9595419602 വഴിയും ബന്ധപ്പെടാവുന്നതാണ്. വിദേശ തൊഴില്‍തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക റൂട്ട്‌സ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കേരളാ പൊലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷന്‍ ശുഭയാത്രായില്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാം

English Summary:

Ministry of External Affairs Issues Warning Against Fake Recruitment Scams

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT