ദളപതി @ 50: രാഷ്ട്രീയ കരുനീക്കങ്ങളുമായി വിജയ്; വിഷമദ്യ ദുരന്ത ബാധിതർക്ക് സഹായം
ചെന്നൈ∙ നടൻ വിജയ്‌യുടെ അൻപതാം ജന്മദിനം വലിയ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തമിഴ്നാട്ടിലാകെ വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കവെ, പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തിരക്കിലാണ് താരം. മാർച്ചിൽ തമിഴക വെട്രി കഴകമെന്ന പാർട്ടി വിജയ് പ്രഖ്യാപിച്ചെങ്കിലും ഇക്കുറി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ

ചെന്നൈ∙ നടൻ വിജയ്‌യുടെ അൻപതാം ജന്മദിനം വലിയ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തമിഴ്നാട്ടിലാകെ വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കവെ, പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തിരക്കിലാണ് താരം. മാർച്ചിൽ തമിഴക വെട്രി കഴകമെന്ന പാർട്ടി വിജയ് പ്രഖ്യാപിച്ചെങ്കിലും ഇക്കുറി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. വെട്രി കഴകത്തിന്റെ പ്രഖ്യാപിത ലക്ഷ്യം 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് താരം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തമുഖത്തും താരം എത്തി.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസഹസ്തവുമായി എത്തിയ വിജയ്, കുടുംബത്തിനു വേണ്ട സഹായം എത്തിക്കാൻ വെട്രി കഴകം ഭാരവാഹികൾക്ക് നിർദ്ദേശം നൽകി. 54 പേർ മരിച്ച വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിന്റെ സമീപനത്തെ അതിശക്തമായാണ് താരം അപലപിച്ചത്. മാത്രമല്ല, അൻപതാം പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. പാർട്ടി രൂപീകരണത്തിനുശേഷം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യ രാഷ്ട്രീയ പ്രതികരണം കൂടിയായിരുന്നു അത്.
വിജയ്‌യെ സംബന്ധിച്ച് വലിയ നിർണായക നീക്കങ്ങൾ നടക്കാനിരിക്കുന്ന രണ്ട് വർഷങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഒട്ടും സമയം പാഴാക്കാതെ തന്നെ അടിത്തട്ടിൽ നിന്നും വിജയ് പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തമിഴക വെട്രി കഴകം പാർട്ടിക്ക് രൂപം നൽകുന്നതിന് മുൻപേ തന്നെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം മുഖേന നിരവധി പ്രവർത്തനങ്ങളാണ് താരം നടത്തിയത്. സാധാരണക്കാർക്ക് സൗജന്യ വൈദ്യ സഹായം എത്തിക്കുന്നതിന് ഡോക്ടർമാരുടെ സംഘത്തെയും സൗജന്യ നിയമസഹായം നൽകുന്നതിന് അഭിഭാഷക കൂട്ടായ്മയെയും താരം രൂപീകരിച്ചിരുന്നു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഈവനിങ് ക്ലാസ് പദ്ധതിയും ഇതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിലും തെക്കൻ തമിഴ്നാട്ടിലും സംഭവിച്ച മിന്നൽ പ്രളയത്തിലും സഹായവുമായി മക്കൾ ഇയക്കം പ്രവർത്തകർ രംഗത്തെത്തിയതും താരത്തിന്റെ രാഷ്ട്രീയ നീക്കത്തിന് ശക്തി പകർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ തകർന്നടിഞ്ഞതോടെ ആ അവസരം ഉപയോഗപ്പെടുത്തുകയാണ് താരത്തിന്റെ മുന്നിലെ വെല്ലുവിളി. സവർണ ഹിന്ദു വോട്ടിൽ ബിെജപി കടന്ന് കയറിയതിനെ ഉപയോഗപ്പെടുത്തി സാധാരണ വോട്ടർമാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് താരം പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ താരം നടപ്പിലാക്കിയ പദ്ധതികള്‍ തന്നെ അതിനുദാഹരണം. എന്തായാലും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സർവ സജ്ജമാകാൻ തന്നെ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ‘ദളപതി’.