9 എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വൺ സീറ്റ് കിട്ടാതിരുന്ന മർവയ്ക്ക് അഡ്മിഷൻ; നടപടി ‘മനോരമ ഓൺലൈൻ’ വാർത്തയിൽ
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എ പ്ലസ് ലഭിച്ചിട്ടും ഒരിടത്തും സീറ്റ് കിട്ടാതിരുന്ന മർവയ്ക്ക് ഒടുവിൽ അരിക്കുളം കെപിഎംഎസ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. ‘മനോരമ ഓൺലൈൻ’ വാർത്തയെത്തുടർന്നാണ് സ്കൂൾ അധികൃതർ മാനേജ്മെന്റ് ക്വോട്ടയിൽ സീറ്റ് നൽകാൻ തീരുമാനിച്ചത്. കീഴരിയൂർ നടേരി കാവുംമറ്റം പുന്നോലി

കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എ പ്ലസ് ലഭിച്ചിട്ടും ഒരിടത്തും സീറ്റ് കിട്ടാതിരുന്ന മർവയ്ക്ക് ഒടുവിൽ അരിക്കുളം കെപിഎംഎസ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. ‘മനോരമ ഓൺലൈൻ’ വാർത്തയെത്തുടർന്നാണ് സ്കൂൾ അധികൃതർ മാനേജ്മെന്റ് ക്വോട്ടയിൽ സീറ്റ് നൽകാൻ തീരുമാനിച്ചത്. കീഴരിയൂർ നടേരി കാവുംമറ്റം പുന്നോലി ഫാത്തിമത്തുൽ മർവയ്ക്കാണ് 12 സ്കൂളുകളിൽ അപേക്ഷിച്ചിട്ടും ഒരിടത്തും അഡ്മിഷൻ കിട്ടാതിരുന്നത്.
ബയോളജി സയൻസ് പഠിക്കാനായിരുന്നു മർവയുടെ ആഗ്രഹം. അതിനാൽ എല്ലായിടത്തും ബയോളജി സയൻസിനാണ് അപേക്ഷിച്ചത്. കെപിഎംഎസ് സ്കൂളിൽ ഉൾപ്പെടെ അപേക്ഷ നൽകിയിരുന്നു. ഉപരിപഠനം മുടങ്ങുമെന്ന ആശങ്കയിലായിരിക്കെയാണ് കെപിഎംഎസ് സ്കൂൾ അധികൃതർ സീറ്റ് നൽകാമെന്നറയിച്ച് മർവയെ ബന്ധപ്പെട്ടത്. ഇന്ന് പത്ത് മണിയോടെ മർവ രക്ഷിതാക്കൾക്കൊപ്പമെത്തി അഡ്മിഷൻ എടുക്കുകയായിരുന്നു.
കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവ ആശ്രമ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് മർവ എസ്എസ്എൽസി ജയിച്ചത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും ഒറ്റ സ്കൂളിലും അഡ്മിഷൻ ലഭിക്കാതിരുന്ന അർജുനും ഇതേ സ്കൂളിലാണ് പഠിച്ചത്. അർജുന് ഒടുവിൽ പേരാമ്പ്ര സ്കൂളിൽ മാനേജ്മെന്റ് ക്വോട്ടയിൽ സൗജന്യമായി സീറ്റ് നൽകാൻ മാനേജ്മെന്റ് തയാറാകുകയായിരുന്നു.
മാനേജ്മെന്റ് കമ്മിറ്റി അംഗം ഫൈസൽ ഹാജിയാണ് മർവയുടെ രണ്ടു വർഷത്തെ പഠനച്ചെലവ് വഹിക്കുന്നത്. സ്കൂൾ മനേജർ അഡ്വ. കെ.പി.മായിൻ, പ്രിൻസിപ്പൽ എം.എം.രേഖ, പിടിഎ പ്രസിഡന്റ് ശശി ഊട്ടേരി, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ചെയർമാൻ എ.കെ.എൻ.അടിയോടി, ബീരാൻ ഹാജി എന്നിവർ പങ്കെടുത്തു.