റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും ട്രാഫിക് പോസ്റ്റിനും നേരെ വെടിവയ്പ്; പുരോഹിതൻ ഉൾപ്പെടെ 15 മരണം
മോസ്കോ∙ റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പൊലീസ് പോസ്റ്റിനും നേർക്ക് അജ്ഞാതരായ ഒരുകൂട്ടം അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഞായറാഴ്ച റഷ്യയിലെ ഡാഗെസ്റ്റനിലെ നോർത്ത് കോക്കസ് മേഖലയിലാണ് സംഭവമെന്ന് പ്രദേശത്തിന്റെ ഗവർണർ അറിയിച്ചു.

മോസ്കോ∙ റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പൊലീസ് പോസ്റ്റിനും നേർക്ക് അജ്ഞാതരായ ഒരുകൂട്ടം അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഞായറാഴ്ച റഷ്യയിലെ ഡാഗെസ്റ്റനിലെ നോർത്ത് കോക്കസ് മേഖലയിലാണ് സംഭവമെന്ന് പ്രദേശത്തിന്റെ ഗവർണർ അറിയിച്ചു. ഡാഗെസ്റ്റനിലെ ഏറ്റവും വലിയ നഗരമായ മാഖച്‌കാലയിലും തീരനഗരമായ ഡെർബെന്റിലും ആക്രമണം ഉണ്ടായി. ഭീകരാക്രമണമെന്നാണ് ഗവർണർ സെർജി മെലികോവ് ഇതിനെ വിശേഷിപ്പിച്ചത്.
മാഖച്‌കാലയിൽ ആക്രമണം നടത്തിയവരിൽ നാലുപേരെയും ഡെർബന്റിൽ രണ്ടുപേരെയും പൊലീസുകാർ വധിച്ചു. പൊലീസുകാരെക്കൂടാതെ ഓർത്തഡോക്സ് സഭയുടെ പുരോഹിതനും മറ്റുള്ളവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.