ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം – വിഡിയോ
നീലഗിരി∙ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിലെ ഉൾക്കാട്ടിൽ വച്ച് അമ്മയാനക്കൊപ്പം എത്തിയ കുട്ടിയാന ചെളിക്കുഴിയിൽ വീണത്. ആദ്യഘട്ടത്തിൽ കുട്ടിയാനയെ പുറത്തെത്തിക്കാൻ അമ്മയാന ശ്രമിച്ചെങ്കിലും ഇതിനു സാധിച്ചില്ല. ഒടുവിൽ പതിവു പട്രോളിങ്ങിനിറങ്ങിയ വനംവകുപ്പ് ജീവനക്കാർ ജീവനു

നീലഗിരി∙ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിലെ ഉൾക്കാട്ടിൽ വച്ച് അമ്മയാനക്കൊപ്പം എത്തിയ കുട്ടിയാന ചെളിക്കുഴിയിൽ വീണത്. ആദ്യഘട്ടത്തിൽ കുട്ടിയാനയെ പുറത്തെത്തിക്കാൻ അമ്മയാന ശ്രമിച്ചെങ്കിലും ഇതിനു സാധിച്ചില്ല. ഒടുവിൽ പതിവു പട്രോളിങ്ങിനിറങ്ങിയ വനംവകുപ്പ് ജീവനക്കാർ ജീവനു വേണ്ടി പിടയുകയായിരുന്ന കുട്ടിയാനയെ കണ്ടെത്തുകയായിരുന്നു.
നിസഹായവസ്ഥയിൽ മീറ്ററുകൾക്കപ്പുറം മാറി നിൽക്കുന്ന അമ്മയാനയുടെയും ജീവനു വേണ്ടി നിലവിളിക്കുന്ന കുട്ടിയാനയുടെയും കാഴ്ച ഒരു നിമിഷത്തേക്കു വനംവകുപ്പ് ജീവനക്കാരുടെ ഉള്ളുലച്ചു. പിന്നെ ഒട്ടും വൈകാതെ വനപാലക സംഘം ആനക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു ഐഎഎസാണു തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്. ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
രക്ഷപ്പെടുത്തിയെടുത്ത കുട്ടിയാനയെ വൈകാതെ തന്നെ അമ്മയാനയൊടൊപ്പം ചേർക്കാനും വനം വകുപ്പിനു സാധിച്ചു. തുള്ളിച്ചാടി കുട്ടിയാന അമ്മയാനയോടൊപ്പം കാട് കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്തായാലും ഒരു കുഞ്ഞ് ജീവനെ തിരികെ പിടിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഫോറസ്റ്റ് ഓഫിസറായ വിദ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം.
മൃഗ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം അമ്മയെയും കുട്ടിയാനയെയും നിരീക്ഷിച്ചുവരികയാണെന്നും ഇരുവരും സുരക്ഷിതരാണെന്നും തമിഴ്നാട് വനംവകുപ്പും വ്യക്തമാക്കി. എന്തായാലും വലിയ കയ്യടിയാണു തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.