ന്യൂഡല്‍ഹി∙ മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യമില്ല. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു.

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യമില്ല. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യമില്ല. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജൂൺ 20ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജൂൺ 21ന് ആദ്യം കേസ് പരിഗണിച്ച ഹൈക്കോടതി, മുഴുവൻ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ചു വിധി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.

ജസ്റ്റിസ് സുധീർ കുമാർ ജെയിൻ അധ്യക്ഷനായ ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധി പറഞ്ഞത്.  കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെ കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴത്തെ ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാനാണു കേജ്‌രിവാളിനോട് തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

English Summary:

Arvind Kejriwal's Bail Appeal Rejected, Heads to Supreme Court