മദ്യനയ അഴിമതി: കേജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐയും.

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐയും. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണു കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ 3 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു.
കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി, അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അനുമതി നൽകിയത്. ഇതിനുശേഷമാണ് വൈകിട്ടോടെ കസ്റ്റഡിയില്‍വിട്ട് ഉത്തരവിറക്കിയത്. മദ്യനയക്കേസിൽ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി കേജ്‌രിവാൾ നേരിട്ട് ബന്ധപ്പെട്ടെന്നു സിബിഐ കോടതിയിൽ ആരോപിച്ചു.
സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സുപ്രീംകോടതിയിലെ ഹർജി കേജ്‌രിവാൾ പിൻവലിച്ചു. സിബിഐ അറസ്റ്റും ഉൾപ്പെടുത്തി പുതിയ ഹർജി നൽകും. കേജ്‌രിവാൾ ജയിലിനു പുറത്തിറങ്ങാതിരിക്കാൻ സിബിഐ ഗൂഢാലോചന നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.