‘നിശബ്ദമാക്കേണ്ടതല്ല ആ ശബ്ദം’: അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം
ന്യൂഡല്‍ഹി∙ എഴുത്തുകാരിയും ബുക്കര്‍ സമ്മാനജേതാവുമായ അരുന്ധതി റോയിക്ക് 2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം. പാരിസ്ഥിതിക, മനുഷ്യാവകാശ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സംഭാവനകള്‍ക്കാണ് പുരസ്‌കാരം. നൊബേല്‍ ജേതാവായ നാടകകൃത്ത് ഹാരോള്‍ഡ് പിന്ററിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും നല്‍കി വരുന്ന പുരസ്‌കാരമാണിത്.

യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത്, മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാർ എന്നിവർക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കി വരുന്നത്. 2024 ഒക്ടോബര്‍ 10ന് ബ്രിട്ടിഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഇംഗ്ലിഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത് വിക്ക്, നടന്‍ ഖാലിദ് അബ്ദുല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ത്യ ലോകത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ അരുന്ധതി റോയി രാജ്യാന്തര ചിന്തകയാകുന്നുവെന്നും അവരുടെ ശക്തമായ ശബ്ദത്തെ നിശബ്ദമാക്കേണ്ടതല്ലെന്നും ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത് വിക്ക് പറഞ്ഞു. 14 വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അരുന്ധതി റോയിയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് അവരെത്തേടി രാജ്യാന്തര പുരസ്‌കാരമെത്തുന്നത്.