കാരുണ്യ ഫാര്‍മസികളില്‍ ‘ലാഭരഹിത കൗണ്ടർ’; നിർണായക ഇടപെടലെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍
തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍
തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍
തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്കു നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്നു വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നതെന്നും 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്കു തന്നെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
‘‘കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നതു രോഗികള്‍ക്ക് ആശ്വാസമാകും. വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡിന്റെ കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ ‘ലാഭ രഹിത കൗണ്ടറുകള്‍’ ആരംഭിക്കും. ജൂലൈ മാസത്തില്‍ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്’’– മന്ത്രി വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000 മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇതു കൂടാതെയാണു കാന്‍സറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകള്‍ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും.