കാർ ഓഫാക്കിയില്ല, സിസിടിവിയിൽ മുഖം വരുത്താനും നീക്കം; ദീപു കൊലക്കേസിൽ പ്രതിയാകാൻ അമ്പിളിയുടെ ശ്രമം?
തിരുവനന്തപുരം∙ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകക്കേസിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ തന്നെ മനഃപൂർവം തെളിവുകൾ സൃഷ്ടിക്കുകയായിരുന്നോ? അമ്പിളി കളിയിക്കാവിളയിൽ നടത്തിയ കൊലപാതകം ആഴത്തിൽ വിശകലനം ചെയ്യുമ്പോഴാണ് പൊലീസ് ഇത്തരമൊരു സംശയം ഉന്നയിക്കുന്നത്.

തിരുവനന്തപുരം∙ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകക്കേസിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ തന്നെ മനഃപൂർവം തെളിവുകൾ സൃഷ്ടിക്കുകയായിരുന്നോ? അമ്പിളി കളിയിക്കാവിളയിൽ നടത്തിയ കൊലപാതകം ആഴത്തിൽ വിശകലനം ചെയ്യുമ്പോഴാണ് പൊലീസ് ഇത്തരമൊരു സംശയം ഉന്നയിക്കുന്നത്. തിങ്കളാഴ്ചയാണ് അമ്പിളിയെ അറസ്റ്റു ചെയ്തത്. എന്നാൽ കേസിലെ ദുരൂഹതകൾ ഇതുവരെ നീങ്ങിയിട്ടില്ല.
ദീപുവിന്റെ കൊലപാതകത്തിനുശേഷം കാറിന്റെ ബോണറ്റ് തുറന്നുവച്ച് ഇൻഡിക്കേറ്ററുകൾ ഓണാക്കിയ നിലയിലായിരുന്നു. എൻജിൻ ഓഫായിരുന്നെങ്കിൽ കൊലപാതക വിവരം പുറത്തറിയാൻ വൈകുമായിരുന്നു. ഈ സമയത്തിനുള്ളിൽ പ്രതിക്കു സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടാൻ സമയം ലഭിക്കുമെന്നിരിക്കേ കാർ ഒാഫ് ചെയ്യാത്തതു കൊലപാതക വിവരം ഉടൻ പുറത്തറിയാൻ വേണ്ടിയാണെന്നാണു പൊലീസ് നിഗമനം. അമ്പിളി സംഭവ ദിവസം ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ സംഭവ ദിവസം ദീപുവിനെ ബന്ധപ്പെട്ട് എങ്ങനെ കളിയിക്കാവിളയിലെത്തി ഒപ്പം കൂടിയെന്നതിന് ഉത്തരമില്ല.
കൊലപാതകത്തിനു ശേഷം ഒരു കിലോമീറ്റർ അകലെ പടന്താലൂമ്മൂട് ചന്തയ്ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ എത്തി യാത്ര ചെയ്യാൻ വാടകയ്ക്കു കാർ ലഭിക്കുമോ എന്നു അമ്പിളി അന്വേഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തിരുവനന്തപുരത്തേക്കും തമിഴ്നാട്ടിലേക്കും പോകാൻ രാത്രിയിലും ഒട്ടേറെ ബസുകളുള്ള മേഖലയിൽ കാർ അന്വേഷിച്ചതു ദുരൂഹമാണ്. സ്വന്തം ഫോൺ സ്വിച്ച്ഡ് ഒാഫ് ആണെന്ന് വരുത്തി സമീപത്തുള്ള കടയിലെ ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിച്ചതു സ്ഥാപനത്തിലെ സിസിടിവിയിൽ മുഖം പതിയാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും സംശയിക്കുന്നു.
തെളിവുകൾ അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്ന കേസിൽ ഇത്രയും തെളിവുകൾ സ്വയം നൽകി അമ്പിളി പിടികൊടുത്തതിൽ പൊലീസിനു സംശയമുണ്ട്. വർഷങ്ങളായി മറ്റ് കേസുകളിൽപ്പെടാതെ കഴിയുന്ന അമ്പിളി തെളിവ് സ്വയം സൃഷ്ടിച്ച് പിടിക്കപ്പെടാൻ സാഹചര്യം ഒരുക്കിയത് എന്തിനാണെന്നതും പൊലീസിനെ കുഴക്കുന്നു. പൊലീസിന്റെ തെളിവെടുപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും പണം വീടിനു സമീപം കുഴിച്ചിട്ടത് സംബന്ധിച്ചും അവ്യക്തത ഒഴിയുന്നില്ല.
ക്വാറി–ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപുവിനെ (46) കാറിനുള്ളിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ ഒളിവിലുള്ള നെയ്യാറ്റിൻകരയിലെ സർജിക്കൽ സ്ഥാപന ഉടമ പാറശാല സ്വദേശി സുനിൽകുമാറിന്റെ സുഹൃത്ത് പുങ്കുളം സ്വദേശി പ്രദീപ് ചന്ദ്രൻ (42) ആണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്.