കത്വ ഉന്നാവോ ഫണ്ട് തട്ടിപ്പ്: പി.കെ.ഫിറോസിന് എതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി ∙ കത്വ ഉന്നാവോ ഫണ്ടുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചുള്ള കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി.കെ.സുബൈറിനും എതിരെയുള്ള നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 3 മാസത്തേക്കാണു കുന്ദമംഗലം കോടതിയിലുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്തുകൊണ്ടു

കൊച്ചി ∙ കത്വ ഉന്നാവോ ഫണ്ടുതട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി.കെ.സുബൈറിനും എതിരെയുള്ള കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 3 മാസത്തേക്കാണു കുന്ദമംഗലം കോടതിയിലുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്തു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.
ജമ്മു കശ്മീരിലെ കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഒരു കോടി രൂപയോളം പിരിച്ചെടുത്തിരുന്നു. ഇതില്‍ ക്രമക്കേട് ആരോപിച്ച് അന്ന് യൂത്ത് ലീഗ് ദേശീയ കൗൺസിൽ അംഗമായ യൂസഫ് പടനിലം രംഗത്തെത്തി. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി.കെ.ഫിറോസും സി.കെ.സുബൈറും വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ച് യൂസഫ് പരാതിയും നൽകി. 2021ലായിരുന്നു ഈ സംഭവം.
ഈ കേസുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോൾ കുന്ദമംഗലം കോടതിയിലാണ്. നേരത്തേ ഫിറോസും സുബൈറും കുന്ദമംഗലം കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പരാതി പൊലീസ് അന്വേഷിച്ചെന്നും എന്നാൽ ഒരുവിധത്തിലുള്ള തെളിവുകളും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.