മുംബൈ–നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; പുറത്തേക്ക് തെറിച്ച് യാത്രികർ, 6 മരണം
മുംബൈ ∙ മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ജൽന ജില്ലയിലെ കട്‌വാഞ്ചിയിലായിരുന്നു അപകടം. മുംബൈയിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയിൽ ദേശീയപാതയിലേക്കു കയറിയ കാറാണ്

മുംബൈ ∙ മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ജൽന ജില്ലയിലെ കട്‌വാഞ്ചിയിലായിരുന്നു അപകടം. മുംബൈയിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയിൽ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.
നാഗ്‍പുരിൽനിന്നു മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കാർ, തെറ്റായ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ പുറത്തേക്കു തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു. 6 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നു ഹൈവേ പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്നു മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ (സമൃദ്ധി ഹൈവേ) ഗതാഗതം തടസ്സപ്പെട്ടു. കാറുകൾ ക്രെയിനുപയോഗിച്ച് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.