കൊച്ചി ∙ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ (വോട്ട് - 157)  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് (245, 215) വൈസ് പ്രസിഡന്റുമാർ‌. മഞ്ജു പിള്ള പരാജയപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് (വോട്ട് 198) വിജയിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 337 പേരാണ് ആകെ വോട്ട് ചെയ്തത്.

അമ്മ വാർഷിക പൊതുയോഗത്തിൽ, നടൻ ഇന്ദ്രൻസിന് ഉപഹാരം നൽകുന്ന പ്രസിഡന്റ് മോഹൻലാൽ. ശ്വേത മേനോൻ, മണിയൻപിള്ള രാജു, സിദ്ദിഖ് എന്നിവർ സമീപം. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കലാഭവൻ ഷാജോൺ- 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു-279, സുരേഷ് കൃഷ്ണ-275, ടിനി ടോം-274 അനന്യ-271, വിനു മോഹനർ-271, ടൊവിനോ തോമസ്-268, സരയൂ, അൻസിബ. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ടത്. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്. 

അമ്മ വാർഷിക പൊതുയോഗത്തിൽനിന്ന്, ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
ADVERTISEMENT

അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയില്ല. വോട്ടിങ് ഒരുമണിക്ക് അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു.

അമ്മ വാർഷിക പൊതുയോഗത്തിൽനിന്ന്, ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
English Summary:

Actor Siddique elected as AMMA General Secretary