തീർഥാടക ബസിന് നേരെയുണ്ടായ ഭീകരാക്രമണം: കശ്മീരിൽ 5 ഇടത്ത് എൻഐഎ പരിശോധന
ശ്രീനഗർ∙ റിയാസി ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. അഞ്ചിടങ്ങളിലായിരുന്നു പരിശോധന. ഭീകരരെ സഹായിച്ചതിന് അറസ്റ്റിലായ ഹകാം ഖാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഭീകരർക്ക് ഭക്ഷണം, പാർപ്പിടം എന്നിവ ക്രമീകരിച്ച് കൊടുത്തിരുന്നത് ഹകാം ഖാനായിരുന്നു

ശ്രീനഗർ∙ റിയാസി ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. അഞ്ചിടങ്ങളിലായിരുന്നു പരിശോധന. ഭീകരരെ സഹായിച്ചതിന് അറസ്റ്റിലായ ഹകാം ഖാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഭീകരർക്ക് ഭക്ഷണം, പാർപ്പിടം എന്നിവ ക്രമീകരിച്ച് കൊടുത്തിരുന്നത് ഹകാം ഖാനായിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. റെയ്ഡിൽ ഭീകരരുമായി ബന്ധപ്പെട്ട പല വസ്തുക്കളും പിടിച്ചെടുത്തു.
ജൂൺ 9 നാണ് ഒൻപതു പേരുടെ ജീവനെടുത്ത ആക്രമണം റിയാസി ജില്ലയിൽ ഉണ്ടായത്. ശിവ ഖോരിയിൽനിന്ന് കത്രയിലേക്ക് പോവുകയായിരുന്ന തീർഥാടക ബസിനു നേരെയായിരുന്നു ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. വെടിവയ്പ്പിൽ നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്കു മറിഞ്ഞ് ഒരു കുട്ടി അടക്കം 9 പേരാണു കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ജൂൺ 15ന് കേസ് അന്വേഷണം എൻഐഎക്ക് കൈമാറി.