മുംബൈ∙ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം മാറ്റി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പുരുഷ ശബ്ദത്തിൽ ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തിയാണ് അയൽക്കാരിയിൽനിന്നും ഇവർ പണം തട്ടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കാശിമിറ സ്വദേശി രശ്മി കർ (37) ആണ് വ്യാഴാഴ്ച പൊലീസ് പിടിയിലായത്. അയൽവാസിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം മാറ്റി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പുരുഷ ശബ്ദത്തിൽ ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തിയാണ് അയൽക്കാരിയിൽനിന്നും ഇവർ പണം തട്ടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കാശിമിറ സ്വദേശി രശ്മി കർ (37) ആണ് വ്യാഴാഴ്ച പൊലീസ് പിടിയിലായത്. 

അയൽവാസിയായ യുവതിക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാൻ തന്റെ സുഹൃത്ത് സഹായിക്കുമെന്ന് പറഞ്ഞ് ‘ അഭിമന്യു മെഹ്റ’ എന്ന ആളിന്റേതെന്ന വ്യാജേന ഒരു നമ്പർ നൽകുകയായിരുന്നു. ഈ ഫോൺ നമ്പറിലേക്ക് യുവതി വിളിച്ചപ്പോൾ  എഐയുടെ സഹായത്തോടെ പുരുഷശബ്ദത്തിലേക്ക് മാറ്റി രശ്മി തന്നെ സംസാരിക്കുകയായിരുന്നു. തുടർന്ന് ഇതേ നമ്പറിൽനിന്ന് പുരുഷനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരം സംസാരിച്ച് ഇരയുമായി സൗഹൃദത്തിലാവുകയും ബന്ധം വെളിപ്പെട‌ുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

ADVERTISEMENT

പല തവണകളിലായി 6.6 ലക്ഷം രൂപയോളം ഇരയിൽനിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വാങ്ങി. പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇരയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇവർ ഒരിക്കൽപോലും നേരിൽ കാണാൻ സമ്മതിച്ചിരുന്നില്ല. ഭീഷണി അസഹനീയമായതോടെ വഞ്ചിക്കപ്പെട്ട സ്ത്രീ വിവരം പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ പ്രതി കുറ്റസമ്മതം നടത്തി. പണത്തിന് അത്യാവശ്യമുണ്ടായതുകൊണ്ടാണ് കുറ്റം ചെയ്തതെന്ന് രശ്മി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

English Summary:

Women uses AI-made male voice, cons nighbour of 7 lakh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT