ന്യൂഡല്‍ഹി∙ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യൂജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണ് പുനഃപരീക്ഷ നടത്തിയത്. ഇവരിൽ 813 പേര്‍ മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ക്രമക്കേടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണ് പുനഃപരീക്ഷ നടത്തിയത്. ഇവരിൽ 813 പേര്‍ മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ക്രമക്കേടു സംഭവിച്ച ആറു നഗരങ്ങളിലും വ്യത്യസ്ത സെന്ററുകളിലായാണു പരീക്ഷ നടന്നത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം. 

പരീക്ഷ എഴുതാൻ മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തിസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നടപടിക്കെതിരെ പ്രതിഷേധമുയർന്നതോടെ ഫലം റദ്ദ് ചെയ്യാനും പുനഃപരീക്ഷ നടത്താനും സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിയത്.

English Summary:

NTA declared the NEET UG Result

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT