ന്യൂഡൽഹി ∙ ലോക്‌സഭയിൽ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു

ന്യൂഡൽഹി ∙ ലോക്‌സഭയിൽ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്‌സഭയിൽ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്‌സഭയിൽ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു ശിവന്റെ ചിത്രം രാഹുൽ ഉയർത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് ആയുധമെന്നും രാഹുൽ പറഞ്ഞു. ‌ഗുരു നാനാക്കിന്റെ ചിത്രവും ഇസ്‌ലാം  മത ചിഹ്നവും രാഹുൽ പ്രദർശിപ്പിച്ചു. രാഹുലിന്റെ പരാമർശങ്ങളെ എതിർത്ത് ഭരണപക്ഷം രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞ രാഹുൽ, ദൈവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ട് ബന്ധമുണ്ടെന്നും പരിഹസിച്ചു. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ, അഗ്നിപഥ്, നീറ്റ്, മണിപ്പുർ, കർഷക സമരം എന്നീ വിഷയങ്ങളാണ് പ്രധാനമായും രാഹുൽ  ഉയർത്തിയത്.

ADVERTISEMENT

‘‘കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനയ്ക്കെതിരെ തുടർ‌ച്ചയായ ആക്രമണമുണ്ടായി. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനേക്കാൾ വലിയ അജ്ഞതയുണ്ടോ?. ബിജെപി അംഗങ്ങൾ ഭരണഘടന എന്ന് പറഞ്ഞുകേൾക്കുന്നതിൽ സന്തോഷമുണ്ട്. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവുപ്രകാരമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യം ചെയ്യൽ ഞാൻ ആസ്വദിച്ചു. 

അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചിരുന്നു. എന്നാൽ തോൽക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. ഹിന്ദുക്കളെ  ബിജെപി പ്രതിനിധാനം ചെയ്യുന്നില്ല. അഗ്നിവീറുകൾക്കു സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നില്ല. അഗ്നിവീർ എന്നാൽ സർക്കാരിനായി ഉപയോഗിക്കുക, വലിച്ചറിയുക എന്നാണ്. മണിപ്പുരിൽ വലിയ കലാപമുണ്ടായിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയില്ല, മണിപ്പുർ ഇന്ത്യയിലല്ലേ ?. 

ADVERTISEMENT

കർഷകരെ ഭീഷണിപ്പെടുത്തി പുതിയ നിയമങ്ങൾ കൊണ്ടുവരികയാണ്. ഇതിനെതിരായ സമരത്തിൽ 700 കർഷകർക്കാണ് ജീവൻ നഷ്ടമായത്. സർക്കാർ അവരോട് സംസാരിക്കാൻ തയാറായില്ല. പകരം ഭീകരവാദികളെന്ന് മുദ്രകുത്തി. നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയിലൂടെ  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകൾ തകർക്കപ്പെട്ടു. നീറ്റ് പരീക്ഷ കച്ചവടമാക്കി. പണമില്ലാത്തവർക്ക് പരീക്ഷ പാസാകാനാവില്ല. നീറ്റ് വിഷയം ചർച്ച ചെയ്യാൻ ഒരുദിവസം മാറ്റിവച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. വിദ്യാർഥികൾ‌ നിങ്ങളെ സ്നേഹിക്കും. പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്. നിങ്ങളുടെ ജോലി എളുപ്പമാക്കാനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. രാജ്യത്തെ കർഷകരെയും വിദ്യാർഥികളെയും സർക്കാർ കേൾക്കണം’–രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ പലവട്ടം ഭരണപക്ഷ അംഗങ്ങൾ ബഹളംവച്ചും ജയ് ശ്രീറാം വിളിച്ചും പ്രതിഷേധമുയർത്തി.  ഹിന്ദുക്കളെ അക്രമികളെന്ന് രാഹുൽ വിളിച്ചെന്നും ഗൗരവതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ മാപ്പ് പറയണമെന്നും അഭയമുദ്രയെപ്പറ്റി പറയാൻ രാഹുലിന് അവകാശമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഗ്നിവീർ വിഷയത്തിലെ സത്യം സൈനികർക്ക് അറിയാമെന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ മറുപടി. പരമശിവന്റെ ചിത്രം സഭയിൽ പ്രദർശിപ്പിച്ചതിനെ സ്പീക്കർ ഓം ബിർല എതിർത്തു. സംസാരിക്കുമ്പോൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കർ പറഞ്ഞു.

ADVERTISEMENT

പ്രസംഗത്തിനിടെ സ്പീക്കറെയും രാഹുൽ വിമർശിച്ചു. തനിക്കും പ്രധാനമന്ത്രിക്കും ഹസ്തദാനം നൽകിയപ്പോൾ രണ്ട് രീതിയിലായിരുന്നു സ്പീക്കറുടെ ശരീരഭാഷയെന്നും തനിക്ക് നേരെനിന്നു കൈ തന്ന സ്പീക്കർ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കുമ്പിട്ടുനിന്ന് കൈപിടിച്ചെന്നും ആരോപിച്ചു. പ്രധാനമന്ത്രി സഭയുടെ നേതാവാണെന്നായിരുന്നു ഇതിനുള്ള സ്പീക്കറുടെ മറുപടി. എന്നാൽ സഭയിൽ സ്പീക്കറാണ് ഏറ്റവും വലുതെന്നും ‍ബാക്കിയെല്ലാവരും സ്പീക്കറിനു താഴെയാണെന്നും രാഹുൽ വ്യക്തമാക്കി.

English Summary:

Rahul Gandhi Displays Lord Shiva Image in Lok Sabha to Convey Fearlessness

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT