തിരുവനന്തപുരം ∙ സിപിഎമ്മിന്റെ അടിത്തറയ്ക്കു കോട്ടം തട്ടിയെന്നു ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സമിതി റിപ്പോര്‍ട്ടിങ്. ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ്. ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി. ബൂത്തിൽ ഇരിക്കാൻ ആളില്ലാതിരുന്നിടത്ത് പോലും ബിജെപിക്കു ലീഡുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ അടിത്തറയ്ക്കു കോട്ടം തട്ടിയെന്നു ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സമിതി റിപ്പോര്‍ട്ടിങ്. ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ്. ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി. ബൂത്തിൽ ഇരിക്കാൻ ആളില്ലാതിരുന്നിടത്ത് പോലും ബിജെപിക്കു ലീഡുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നുപോലും വോട്ട് ചോർച്ചയുണ്ടായി. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും സിപിഎം വിലയിരുത്തുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് എം.സ്വരാജ് വായിച്ചത്. കേഡര്‍ പാര്‍ട്ടിക്ക് സംഭവിക്കാന്‍ പാടില്ലാത്ത സംഘടനാവീഴ്ചയാണു തിരഞ്ഞെടുപ്പിലുണ്ടായത്. ബിജെപിയുടെ പ്രവർത്തന മികവ് കൊണ്ടല്ല അവർക്ക് വോട്ട് വർധിച്ചത്. സിപിഎമ്മിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതു കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ ജനപ്രിയരാവുന്നുണ്ട്. എന്നാല്‍ സിപിഎം ജനപ്രതിനിധികളില്‍ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും പാർട്ടി വിലയിരുത്തി.

ADVERTISEMENT

കേന്ദ്രസര്‍ക്കാര്‍ പണം തരാത്തതിനാലാണു ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ താൽപര്യം കാണിച്ചില്ലെന്നാണ് മറ്റൊരു വിലയിരുത്തല്‍. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിങ്ങിൽ ഇടം ലഭിച്ചില്ലെന്നതു ശ്രദ്ധേയമാണ്.

English Summary:

Report Reveals Weakening Foundation of CPM in Kerala