ഹാഥ്‌‌റസ് ∙ ഉത്തർപ്രദേശിൽ ഹാഥ്‌‌റസ് ജില്ലയിലെ പുൽറായി ഗ്രാമത്തിൽ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 116 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. നൂറോളം പേർ പരുക്കുകളോടെ ചികിത്സയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരി ഭോലെ ബാബ എന്ന ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനായോഗത്തിന്റെ അവസാനം അനുഗ്രഹം തേടി ആളുകൾ തിരക്കു കൂട്ടിയതിനെത്തുടർന്ന് അപകടമുണ്ടായെന്നാണ് പൊലീസ് നിഗമനം. സമീപ ജില്ലകളിൽനിന്നുൾപ്പെടെ ആയിരങ്ങളെത്തിയിരുന്നു. ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള ക്രമീകരണം സംഘാടകർ നടത്തിയിരുന്നില്ല. പരുക്കേറ്റവരെ ട്രക്കുകളിലും ട്രാക്ടറുകളിലുമാണ് ആശുപത്രികളിൽ എത്തിച്ചത്.

ADVERTISEMENT

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിങ്ങും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാത്തതിൽ തർക്കം 

ADVERTISEMENT

ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ. ഹാഥ്‌റസിലെ സിക്കന്തര റാവു ട്രോമ സെന്ററിൽ ഇന്നലെ ഉയർന്നത് നിലവിളികൾ മാത്രമായിരുന്നു.

ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലായിടത്തും വ്യക്തമായിരുന്നു. ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതും ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മിൽ തർക്കത്തിലേക്ക് നയിച്ചു.

ADVERTISEMENT

പ്രാർഥന യോഗത്തിന്റെ ഒടുവിൽ ആളുകൾ പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പരുക്കേറ്റവർ പറഞ്ഞു. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർധിപ്പിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.  

ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ടുളള അപകടങ്ങളിൽ ഏറ്റവും വലുത് 2005 ജനുവരിയിൽ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നടന്നതാണ്. മാണ്ഡർദേവി ക്ഷേത്ര ഉത്സവത്തിനിടെ 341 പേർ മരിച്ചു. 2008 ഒക്ടോബറിൽ രാജസ്‌ഥാനിലെ മേഹ്രൻഗഡ് ദേവീക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 224 പേർ മരിച്ചു.

English Summary:

Tragic Stampede Claims Lives During Religious Ceremony in Hathras

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT