ജോസ് കെ.മാണി, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ എംപിമാർ; സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി∙ രാജ്യസഭയിൽ കേരളത്തിൽനിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. മുസ്‌ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി ജോസ് കെ.മാണിയും മൂന്നാമതായി പി.പി. സുനീറും സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ്

ന്യൂഡൽഹി∙ രാജ്യസഭയിൽ കേരളത്തിൽനിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. മുസ്‌ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി ജോസ് കെ.മാണിയും മൂന്നാമതായി പി.പി. സുനീറും സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ് ബീരാനും ജോസ് കെ.മാണിയും ഇംഗ്ലിഷിലും പി.പി.സുനീർ മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലി.
മൂന്നു പേരും എതിരില്ലാതെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്ന ജൂൺ 13ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്‌നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്. ജൂൺ 25നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയിൽ കേരളത്തിൽനിന്ന് ആകെ ഒൻപത് എംപിമാരാണുള്ളത്.