കൊച്ചി ∙ ‘ചെറിയ സംഭവങ്ങൾ പോലും വലിയ അക്രമത്തിന് കാരണമായേക്കാം, ഇത് അത്തരമൊരു കേസാണ്’– ആലപ്പുഴ കരീലക്കുളങ്ങരയിൽ അയല്‍വാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിതാവ് കൊല്ലപ്പെടുകയും മകനു പരുക്കേൽക്കുകയും ചെയ്ത കേസിലെ പ്രതിയു‍ടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ചുകൊണ്ടുള്ള ൈഹക്കോടതി ഉത്തരവ് തുടങ്ങുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ‘ചെറിയ സംഭവങ്ങൾ പോലും വലിയ അക്രമത്തിന് കാരണമായേക്കാം, ഇത് അത്തരമൊരു കേസാണ്’– ആലപ്പുഴ കരീലക്കുളങ്ങരയിൽ അയല്‍വാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിതാവ് കൊല്ലപ്പെടുകയും മകനു പരുക്കേൽക്കുകയും ചെയ്ത കേസിലെ പ്രതിയു‍ടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ചുകൊണ്ടുള്ള ൈഹക്കോടതി ഉത്തരവ് തുടങ്ങുന്നത് ഇങ്ങനെ. കരീലക്കുളങ്ങര സ്വദേശി വിക്രമനെ കുത്തിക്കൊലപ്പെടുത്തുകയും മകൻ ജെയ്മോനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ അജയചന്ദ്രന് (അമ്പിളി) വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എം.ബി.സ്നേഹലത എന്നിവരുടെ ബെ‍ഞ്ച് തള്ളിയത്. 

100 രൂപയെ ചൊല്ലിയുള്ള തർക്കമാണ് വിക്രമന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അതും തലേവർഷം കള്ളുകുടിച്ചതിന്റെ പൈസ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം. 2013ൽ വിക്രമൻ കള്ളുകുടിച്ചതിന്റെ പണം കൊടുത്തത് സുഹൃത്തായ ഭുവനചന്ദ്രനായിരുന്നു. 100 രൂപയാണ് വിക്രമന്‍ വധക്കേസിലെ പ്രതിയായ അജയചന്ദ്രന്റെ പിതാവായ ഭുവനചന്ദ്രനോട് വാങ്ങിയത്. ഇത് തിരികെ നല്‍കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യവും നിലനിന്നിരുന്നു. ഇതിനിടയിൽ 2014ൽ അജയചന്ദ്രന്റെ പിതാവിന്റെ സഹോദരൻ തർക്കത്തിനിടയിൽ വിക്രമന്റെ ഭാര്യയേയും മകനേയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ മകനായ ജെയ്മോൻ ഇയാളെ തിരിച്ചടിച്ചു. 

ADVERTISEMENT

2014 മാർച്ചിൽ ക്ഷേത്ര ഉത്സവത്തിനിടയിലും ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടായി. മാർച്ച് 16ന് അജയചന്ദ്രൻ ജയ്മോനെ ഫോണിൽ വിളിച്ച് അടുത്തുള്ള കലുങ്കിന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ആരാണ് ഉത്സവത്തിനിടയ്ക്ക് വഴക്ക് ആരംഭിച്ചതെന്ന് ചോദിച്ചു. അജയ ചന്ദ്രന്റെ പിതാവാണ് തുടക്കമിട്ടതെന്ന് പറഞ്ഞ് നടന്നു നീങ്ങിയ ജയ്മോനെ തടഞ്ഞു നിർത്തി എന്തിനാണ് തന്റെ അമ്മാവനെ തല്ലിയത് എന്നു ചോദിച്ചു. അമ്മയെ തല്ലിയതുകൊണ്ടാണെന്ന് പറഞ്ഞതും അജയചന്ദ്രൻ ജയ്മോന്റെ തലയ്ക്ക് അടിച്ചു. ജയ്മോൻ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് തിരിച്ചാക്രമിച്ചു. ഈ സമയത്താണ് ജയ്മോന്റെ പിതാവ് വിക്രമന്‍ അവിടേക്ക് വരുന്നത്. അജയചന്ദ്രന്റെ പിതാവ് ഭുവനചന്ദ്രനും ഇവിടേക്ക് എത്തിയതോടെ വലിയ വഴക്കായി. 

അജയചന്ദ്രന്റെ ബന്ധു സ്ഥലത്തെത്തി ജയ്മോന്റെ ഹെൽമെറ്റ് പിടിച്ചുവാങ്ങി. തുടർന്ന് അജയചന്ദ്രൻ അരയിൽനിന്ന് കത്തിയൂരി വിക്രമന്റെ തുടയിൽ കുത്തി. ജയ്മോന്റെ കൈയ്യിലും തോളിലും കുത്തി. താഴെവീണ വിക്രമന്റെ വയറിൽ കയറിയിരുന്ന് ഭുവനചന്ദന്‍ നെഞ്ചിൽ ഇടിച്ചു. പിതാവിനെ തള്ളിമാറ്റി അജയചന്ദ്രൻ വിക്രമന്റെ വയറ്റിലും നെ‍ഞ്ചിലും കുത്തുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ജയ്മോന്റെ പുറത്തും കുത്തി. കൂടുതൽ ആളുകൾ ബഹളം കേട്ട് വന്നതോടെ അജയചന്ദ്രനും പിതാവും ബന്ധുവും ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമൻ മരിച്ചു. പിന്നീട് ജയ്മോന്റെ മൊഴിയുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ അജയചന്ദ്രനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിതാവിനെയും ബന്ധുവിനെയും വെറുതെ വിട്ടു. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് അജയചന്ദ്രന്‍ നൽകിയ ഹർജിയാണ് വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവച്ച് ഇന്ന് ഹൈക്കോടതി തള്ളിയത്.

English Summary:

Kerala High Court Upholds Life Sentence in Alappuzha Murder Case