ഐപിഎസ് തലപ്പത്തു മാറ്റം; സ്പർജൻകുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതല
തിരുവനന്തപുരം∙ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ സിഎംഡി ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവാണു കോർപറേഷന്റെ പുതിയ സിഎംഡി. ദക്ഷിണമേഖലാ ഐജിയുടെ ചുമതലയും വഹിക്കും. ദക്ഷിണ മേഖലാ ഐജി സ്പർജൻകുമാറിന് തിരുവനന്തപുരം

തിരുവനന്തപുരം∙ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ സിഎംഡി ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവാണു കോർപറേഷന്റെ പുതിയ സിഎംഡി. ദക്ഷിണമേഖലാ ഐജിയുടെ ചുമതലയും വഹിക്കും.
ദക്ഷിണ മേഖലാ ഐജി സ്പർജൻകുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതല നൽകി. മുൻപും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പർജൻകുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നൽകിയത്.
മനുഷ്യാവകാശ കമ്മിഷൻ ഐജി പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയാക്കി. അവധി കഴിഞ്ഞു തിരികെയെത്തിയ എസ്.സതീഷ് ബിനോയ്ക്ക് പൊലീസ് ആസ്ഥാനത്തു ഭരണവിഭാഗം ഡിഐജിയായി നിയമനം നൽകി.
തൃശൂർ മുൻ കമ്മിഷണർ അങ്കിത് അശോകനു സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ ടെക്നിക്കൽ ഇന്റലിജൻസ് എസ്പിയായി നിയമനം നൽകി. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്ഥലം മാറ്റപ്പെട്ടശേഷം നിയമനം നൽകിയിരുന്നില്ല. സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോ എസ്പി സി.ബാസ്റ്റിൻ ബാബുവിനെ വനിതാ–ശിശു സെൽ ഐജിയായും നിയമിച്ചു.
മുതിർന്ന 10 ഡിവൈഎസ്പിമാർക്കു നോൺ ഐപിഎസ് വിഭാഗത്തിൽ എസ്പിമാരായി സർക്കാർ സ്ഥാനക്കയറ്റം നൽകി. നോൺ ഐപിഎസ് വിഭാഗത്തിലെ അഞ്ച് എസ്പിമാരെ സ്ഥലം മാറ്റുകയും ചെയ്തു.
∙ പുതിയ എസ്പിമാരും നിയമനം ലഭിച്ച യൂണിറ്റും: പ്രദീപ് എൻ. വെയിൽസ്– സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോ, എം.കെ.സുൽഫിക്കർ– ട്രാഫിക് സൗത്ത് സോൺ, കെ.അശോക് കുമാർ– വിജിലൻസ് സ്പെഷൽ സെൽ തിരുവനന്തപുരം, ബി.കൃഷ്ണകുമാർ– സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സെക്യൂരിറ്റി, കെ.ബിജുമോൻ– വിജിലൻസ് കോഴിക്കോട് റേഞ്ച്, വി.ശ്യാംകുമാർ– ക്രൈംബ്രാഞ്ച് കൊല്ലം–പത്തനംതിട്ട, ആർ.പ്രതാപൻനായർ– സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഇന്റലിജൻസ്, ബിജു കെ.സ്റ്റീഫൻ– ക്രൈംബ്രാഞ്ച് ഇടുക്കി, ജെ.സലിംകുമാർ– ലോകായുക്ത, വി.സുഗതൻ– ക്രൈം–അഡ്മിനിസ്ട്രേഷൻ കൊച്ചി സിറ്റി.
∙ സ്ഥലംമാറ്റപ്പെട്ടവരും നിയമനം ലഭിച്ച യൂണിറ്റും: പ്രജീഷ് തോട്ടത്തിൽ– ക്രൈംബ്രാഞ്ച് കണ്ണൂർ–കാസർകോട്, എൻ.രാജൻ– കെഎസ്ഇബി വിജിലൻസ് ഓഫിസർ, എസ്.സുരേഷ്കുമാർ– വിജിലൻസ് കോട്ടയം റേഞ്ച്, ബിജോ അലക്സാണ്ടർ– മനുഷ്യാവകാശ കമ്മിഷൻ, എ.യു.സുനിൽകുമാർ– അസി.ഡയറക്ടർ (ട്രെയിനിങ്) കേരള പൊലീസ് അക്കാദമി.