പട്ന∙ ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു. സരണ്‍ ജില്ലയിൽ ഗണ്ഡകി നദിക്കു കുറുകെയുള്ള പാലമാണ് വ്യാഴാഴ്ച തകർന്നത്. ബിഹാറിൽ 15 ദിവസത്തിനിടെ തകർന്നുവീഴുന്ന പത്താമത്തെ പാലമാണിത്. വ്യാഴാഴ്ചത്തെ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സരണിലെ വിവിധ ഗ്രാമങ്ങളെ സിവാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു. സരണ്‍ ജില്ലയിൽ ഗണ്ഡകി നദിക്കു കുറുകെയുള്ള പാലമാണ് വ്യാഴാഴ്ച തകർന്നത്. ബിഹാറിൽ 15 ദിവസത്തിനിടെ തകർന്നുവീഴുന്ന പത്താമത്തെ പാലമാണിത്. വ്യാഴാഴ്ചത്തെ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സരണിലെ വിവിധ ഗ്രാമങ്ങളെ സിവാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന 15 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ മജിസ്ട്രേട്ട് അമൻ സമീർ പറഞ്ഞു. ബുധനാഴ്ച സരണിലെ മറ്റു രണ്ടു ചെറിയ പാലങ്ങളും തകർന്നിരുന്നു.

സിവാൻ, മധുബനി, അരാറിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് എന്നീ ജില്ലകളിലും പാലങ്ങൾ തകർന്നിരുന്നു. സംസ്ഥാനത്ത് ചെറുപാലങ്ങളുടെ തകർച്ച സംബന്ധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടിയന്തര യോഗം വിളിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്താൻ നിതീഷ് കുമാർ ഉത്തരവിട്ടതിനു പിന്നാലെയാണ് പത്താമത്തെ പാലവും വീണത്. കനത്ത മഴയെത്തുടർന്നാണ് പാലങ്ങളുടെ തകർച്ചയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

English Summary:

Another bridge collapses in Bihar, 10th such incident in over 15 days

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT