‘ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും’: ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ നവകേരള സദസ് യാത്രയ്ക്കിടെ ഏറെ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് സിപിഎം പറഞ്ഞതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയിൽ പറഞ്ഞത്. വാഹനത്തിനു മുന്നില്‍ ചാടിയവരെ

തിരുവനന്തപുരം∙ നവകേരള സദസ് യാത്രയ്ക്കിടെ ഏറെ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് സിപിഎം പറഞ്ഞതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയിൽ പറഞ്ഞത്. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.‘‘ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാൻ കാണുന്നില്ലല്ലോ’’– മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ തല്ലിച്ചതച്ചതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നിങ്ങള്‍ തിരുത്തില്ലെന്നു തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യവട്ടം ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു നേതാവിന്റെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരുണ്ടായി.
മുഖ്യമന്ത്രിയുടെ പ്രസംഗം പദവിക്കു നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ‘‘നിങ്ങള്‍ നവകേരള സദസിനായി യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്കു തോന്നി, ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയല്ല മറിച്ച് മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്’’ - സതീശന്‍ പറഞ്ഞു. ഇതോടെ മറുപടിയുമായി മുഖ്യമന്ത്രി എഴുന്നേറ്റു. ‘‘ഞാന്‍ മഹാരാജാവല്ല. ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളുടെ ഒപ്പമാണ്. ജനങ്ങളുടെ കൂടെയാണ്. അവര്‍ക്കു വേണ്ടി എന്തും ചെയ്യും.’’- മുഖ്യമന്ത്രി പറഞ്ഞു.
‘‘അമിതമായ അധികാരം കൈയില്‍ വന്നപ്പോള്‍ അതുപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയവനെ വരെ ന്യായീകരിച്ചപ്പോള്‍ നിങ്ങള്‍ വിചാരിച്ചു മഹാരാജാവ് ആണെന്ന്. എന്നാല്‍ നിങ്ങള്‍ മഹാരാജാവല്ലെന്നാണ് കേരളം ഓര്‍മിപ്പിക്കുന്നത്’’– പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഇതോടെ സഭയില്‍ ബഹളം മൂർച്ഛിച്ചു. പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നുണ്ടോ എന്നു സ്പീക്കര്‍ വിളിച്ചു ചോദിച്ചു.
പ്രതിപക്ഷ നേതാവിന്റെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐക്കാരാണ് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയല്ല. പ്രതിമ തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് നിരന്തരം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു.