‘യോഗം പ്രഹസനം’: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മുതലപ്പൊഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം∙ മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന് മന്ത്രിയുടെ വാഹനം തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

മുതലപ്പൊഴിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മന്ത്രി പുറത്തേക്കു വന്നപ്പോഴായിരുന്നു പ്രതിഷേധം. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെന്നും മന്ത്രിയെ കാണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആലോചിക്കാമെന്നു മാത്രമാണ് പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. 23 മത്സ്യത്തൊഴിലാളികളുടെ മരണത്തിനു മന്ത്രി മറുപടി പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.