ബ്രിട്ടനിൽ തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, 14 വർഷം ഭരണത്തിലിരുന്നു ജീർണിച്ച കൺസർവേറ്റീവ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനം. നിറമില്ലാത്ത പ്രചാരണമാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയതെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ അവർ അധികാരത്തിൽ വരുമെന്നും ലേബർ

ബ്രിട്ടനിൽ തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, 14 വർഷം ഭരണത്തിലിരുന്നു ജീർണിച്ച കൺസർവേറ്റീവ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനം. നിറമില്ലാത്ത പ്രചാരണമാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയതെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ അവർ അധികാരത്തിൽ വരുമെന്നും ലേബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടനിൽ തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, 14 വർഷം ഭരണത്തിലിരുന്നു ജീർണിച്ച കൺസർവേറ്റീവ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനം. നിറമില്ലാത്ത പ്രചാരണമാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയതെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ അവർ അധികാരത്തിൽ വരുമെന്നും ലേബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടനിൽ തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, 14 വർഷം ഭരണത്തിലിരുന്നു ജീർണിച്ച കൺസർവേറ്റീവ് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തകർന്നടിയുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനം. നിറമില്ലാത്ത പ്രചാരണമാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയതെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ അവർ അധികാരത്തിൽ വരുമെന്നും ലേബർ നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുമെന്നും ഉറപ്പിക്കുന്നതാണു പ്രവചനങ്ങൾ. 5 വർഷമാണു യുകെ പാർലമെന്റ് കാലാവധി. 650 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു പാർട്ടിക്ക് 326 സീറ്റ് വേണം. കൺസർവേറ്റീവ് പാർട്ടി മികച്ച വിജയം നേടിയ കഴിഞ്ഞ (2019) തിരഞ്ഞെടുപ്പിൽ 67.3 % ആയിരുന്നു പോളിങ്.  

ഇത്തവണ കൺസർവേറ്റീവ് പാർട്ടിയെ നയിക്കുന്നത് ഋഷി സുനകാണ്. ഡിസംബർ വരെ കാലാവധി ഉണ്ടായിരുന്നിട്ടും മേയ് അവസാനം പ്രധാനമന്ത്രി ഋഷി സുനക് നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ സാമ്പത്തികരംഗം ഇനിയും മോശമാകാനാണു സാധ്യത എന്നു കണ്ടാണു നേരത്തേ വോട്ടെടുപ്പു പ്രഖ്യാപിച്ചതെന്നു ചിലർ കരുതുന്നു. ഇംഗ്ലിഷ് ചാനൽ വഴി അനുദിനം വർധിക്കുന്ന അനധികൃത കുടിയേറ്റമാണു മറ്റൊരു മുഖ്യപ്രശ്നം. അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്താനുള്ള സുനകിന്റെ പദ്ധതി വിവാദമായിരുന്നു. സാമ്പത്തികം, ആരോഗ്യം, കുടിയേറ്റം എന്നിവയാണു മുഖ്യ തിരഞ്ഞെടുപ്പു വിഷയങ്ങൾ. അൽ ജസീറ ടിവിയുടെ ഒരു സർവേയിൽ പങ്കെടുത്ത 52 % പേരും ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടുന്നുവെങ്കിൽ 40 % പേരാണു അനധികൃത കുടിയേറ്റം മുഖ്യ പ്രശ്നമാണെന്നു കരുതുന്നത്. 

ADVERTISEMENT

ഈ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന പ്രകടനം നൈജർ ഫറാജ് നയിക്കുന്ന റിഫോം യുകെ എന്ന തീവ്ര ദേശീയവാദ– വലതുപക്ഷ പാർട്ടിയുടേതാണ്. 2018 ൽ ബ്രെക്സിറ്റ് പാർട്ടി എന്ന പേരിലാണ് ഇതു നിലവിൽ വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. 2019 ൽ ഒറ്റ സീറ്റും കിട്ടാതിരുന്ന, കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുള്ള ഈ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ അണികളുടെകൂടി വോട്ടു ചോർത്തി രണ്ടാമതെത്തുമെന്നാണു പ്രവചനം.

റിഫോം യുകെയുടെ നേതാവായ നൈജർ ഫറാജിന്റെ തീപ്പൊരിപ്രസംഗങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കുന്നത്. മുഖ്യപ്രസംഗവിഷയം കുടിയേറ്റം തന്നെ. തൊഴിലില്ലായ്മയും വിലക്കയറ്റവും വീർപ്പുമുട്ടിക്കുന്ന സാധാരണക്കാർക്കിടയിൽ താരപരിവേഷം ഫറാജിനുണ്ട്. ഇദ്ദേഹത്തിന്റെ ഒരു അനുയായി ഋഷി സുനകിനെതിരെ വംശീയ അധിക്ഷേപം നടത്തുന്ന വിഡിയോ കഴിഞ്ഞയാഴ്ച പുറത്തുവന്നതു വിവാദമായിരുന്നു. ‘‘നിങ്ങൾ ഈ സർക്കാരിൽ തൃപ്തരല്ലെങ്കിൽ, നിങ്ങൾ ബ്രെക്സിറ്റ് അനുകൂലിയാണെങ്കിൽ, കുടിയേറ്റ വിരുദ്ധ പക്ഷത്താണെങ്കിൽ റിഫോം പാർട്ടിയിലാണു ചേരേണ്ടത്’’ എന്നാണു ഫറാജ് പറയുന്നത്. ഇറ്റലിയിലും ഫ്രാൻസിലും സംഭവിച്ചതുപോലെ തീവ്ര വലതുപക്ഷത്തേക്ക് ബ്രിട്ടനും ചുവടു മാറുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും നാളെയറിയാം.

ADVERTISEMENT

കൺസർവേറ്റീവ് പാർട്ടിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. വോട്ടിങ്ങിൽ ഇതു ലേബർ പാർട്ടിക്കും റിഫോം പാർട്ടിക്കുമായി വിഭജിച്ചുപോകും. അഭിപ്രായ വോട്ടെടുപ്പുകളിൽ 20% പിന്തുണ മാത്രമാണു സുനക്കിന്റെ കക്ഷിക്കുള്ളത്. ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായിരിക്കേ കോവിഡ് ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിശാവിരുന്നുകൾ സംഘടിപ്പിച്ചതു സർക്കാരിന്റെ വിശ്വാസ്യത തകർത്തു. ഈ വിഷയത്തിൽ പാർലമെന്റിൽ നുണ പറഞ്ഞതിനു ബോറിസ് ജോൺസനു 2022 ൽ രാജി വയ്ക്കേണ്ടിവന്നു. പിന്നാലെ വന്ന ലിസ് ട്രസിന് 6 ആഴ്ച മാത്രമേ ഭരിക്കാനായുള്ളൂ. 

ലേബർ പാർട്ടിയുടെ നേതാവ് കെയ്‌ർ സ്റ്റാർമർ തന്നെയാവും അടുത്ത പ്രധാനമന്ത്രിയെന്നാണു സൂചന. അഭിഭാഷകനായും പബ്ലിക് പ്രോസിക്യൂട്ടറായും ദീർഘകാലം സേവനം ചെയ്ത സ്റ്റാർമർ അത്ര ജനപ്രീതിയുള്ള നേതാവല്ല. ഇടയ്ക്കിടെ അഭിപ്രായങ്ങൾ മാറ്റുന്നതിനാൽ ഒന്നിലും നിലപാടില്ലാത്തയാൾ എന്നാണു ചിലരുടെ വിമർശനം. ലേബർ നേതാവ്, ബ്രിട്ടൻ ഇപ്പോൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

English Summary:

Rishi Sunak's Conservative Party Faces Uncertain Future, Exit Polls Indicate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT