ബിഹാറിലെ ‘പഞ്ചവടി പാലങ്ങൾ’, 15 ദിവസത്തിനിടെ തകർന്നത് 10 പാലം; എൻജിനീയർമാർക്ക് കൂട്ട സസ്പെൻഷൻ
ന്യൂഡൽഹി∙ പതിനഞ്ച് ദിവസത്തിനിടെ പത്തു പാലങ്ങൾ തകർന്നു വീണതിനെ തുടർന്ന് ജലവിഭവ വകുപ്പിലെ 16 എൻജിനീയർമാരെ ബിഹാർ സർക്കാർ സസ്പെൻഡ് ചെയ്തു. സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാലം നിർമിച്ച കരാറുകാരുടെ ഇടപെടലുകൾ പരിശോധിക്കാനും തീരുമാനിച്ചു.

വ്യാഴാഴ്ചയാണ് പത്താമത്തെ പാലം സരൺ ജില്ലയിൽ തകർന്നു വീണത്. ജില്ലയില്‍ 24 മണിക്കൂറിനിടെ തകർന്നു വീഴുന്ന മൂന്നാമത്തെ പാലമായിരുന്നു അത്. പഴയ പാലങ്ങളെക്കുറിച്ച് സർവേ നടത്താനും അറ്റകുറ്റപ്പണികൾ ആവശ്യമുണ്ടെങ്കിൽ ഉടൻ ചെയ്യാനും ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകി. ജൂൺ 18 മുതൽ 12 പാലങ്ങൾ തകർന്നു വീണതായി ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും സംഭവങ്ങളെക്കുറിച്ച് നിശബ്ദരാണ്. സത്‌ഭരണത്തിനും, അഴിമതി രഹിത ഭരണത്തിനും എന്താണ് പറ്റിയത്?. സർക്കാരിലെ എല്ലാ വകുപ്പുകളിലും എത്രത്തോളം അഴിമതി നിറഞ്ഞെന്നാണ് സംഭവങ്ങൾ തെളിയിക്കുന്നത്’’–തേജസ്വി യാദവ് എക്സിൽ കുറിച്ചു. ബിഹാറിലെ റോഡ് നിർമാണ വകുപ്പ് പാലങ്ങൾ അറ്റകുറ്റപ്പണി നടത്താനുള്ള നയം രൂപീകരിച്ചു. 15 മാസത്തോളം വകുപ്പ് കൈകാര്യം ചെയ്ത തേജസ്വി യാദവ് ഒന്നും ചെയ്തില്ലെന്ന് മന്ത്രി അശോക് ചൗധരി വിമർശിച്ചു.