23ന് ജയിലിൽ നിന്നിറങ്ങിയ കാപ്പാ കേസ് പ്രതി സിപിഎമ്മിൽ, മാലയിട്ട് സ്വീകരണം; ന്യായീകരിച്ച് ജില്ലാ സെക്രട്ടറി
പത്തനംതിട്ട∙ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്കു സ്വീകരിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. പൊതുപ്രവർത്തനത്തിന്റെ പേരിലാണ് ശരൺ കേസിൽ അകപ്പെട്ടതെന്നും നിലവിൽ കാപ്പ കേസിൽ പ്രതിയല്ലെന്നും ജില്ലാ

പത്തനംതിട്ട∙ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്കു സ്വീകരിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. പൊതുപ്രവർത്തനത്തിന്റെ പേരിലാണ് ശരൺ കേസിൽ അകപ്പെട്ടതെന്നും നിലവിൽ കാപ്പ കേസിൽ പ്രതിയല്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
‘‘ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരൺ പ്രതിയായത്. ശബരിമല കേസിൽ പ്രതിയാണ്. ആ പ്രസ്ഥാനം അവരെ ഉപയോഗിക്കുകയാണെന്നു മനസ്സിലായപ്പോഴാണ് അവർ അത് ഉപേക്ഷിച്ചത്. ശരൺ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു. ശരണിനെ നാടുകടത്തിയിട്ടില്ല. താക്കീത് ചെയ്തിട്ടേയുള്ളൂ. ശരൺ ഇപ്പോൾ കാപ്പ കേസിൽ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവിൽ മാത്രം ഉള്ളതാണ്. ആറുമാസം കഴിയുന്നതോടെ അത് തീർന്നു. രാഷ്ട്രീയ കേസുകളിൽപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണ്’’– ഉദയഭാനു പറഞ്ഞു.
ശരൺ ചന്ദ്രൻ കാപ്പാ കേസിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. 60 പേർക്ക് അംഗത്വം നൽകിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരൺ ചന്ദ്രൻ എത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്നിറങ്ങിയത്. സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോർജാണ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും.