വാഷിങ്ടൻ∙ ദൈവം പറഞ്ഞാലേ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളൂവെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള വാദത്തെ ബൈഡൻ തള്ളി. കഴിഞ്ഞയാഴ്ച അറ്റ്‌ലാന്റയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡന്‍ നടത്തിയതു മോശം പ്രകടനമാണെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ദൈവം പറഞ്ഞാലേ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളൂവെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള വാദത്തെ ബൈഡൻ തള്ളി. കഴിഞ്ഞയാഴ്ച അറ്റ്‌ലാന്റയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡന്‍ നടത്തിയതു മോശം പ്രകടനമാണെന്ന വിലയിരുത്തൽ വന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് ബൈഡൻ പിന്മാറണമെന്നു പാർട്ടി അണികളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനൽ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ക്ഷീണം മാറ്റുന്നതിനായി വിവിധ അഭിമുഖ പരമ്പരകളാണു ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാർട്ടി ഒരുക്കിയിരിക്കുന്നത്. 

പാർട്ടിയിൽ ഉയർന്നുവരുന്ന എതിർപ്പ് ഇല്ലാതാക്കാൻകൂടിയാണ് എബിസി ന്യൂസിന്റെ 22 മിനിറ്റ് ദൈർഘ്യം വരുന്ന അഭിമുഖത്തിലൂടെ ബൈഡൻ ക്യാംപ് ശ്രമിക്കുന്നത്. ട്രംപുമായുള്ള ആദ്യ സംവാദ ദിവസം ക്ഷീണിതനായിരുന്നെന്നും അസുഖബാധിതനായിരുന്നുവെന്നുമാണു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അഭിമുഖത്തിൽ ബൈഡൻ വിശദീകരിക്കുന്നത്. ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാൻ തന്നേക്കാൾ യോഗ്യനായ മറ്റൊരാളില്ലെന്നും ബൈഡൻ അഭിമുഖത്തിൽ അവകാശപ്പെടുന്നു. അതേസമയം,  മാനസിക ആരോഗ്യത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

ADVERTISEMENT

‘‘ട്രംപുമായുള്ള സംവാദത്തിന്റെ തലേന്നു ക്ഷീണിതനായിരുന്നു. സംവാദത്തിനു തയാറാകുന്നതിനെ അതു ബാധിച്ചു. ഡോക്ടർമാർ എനിക്കൊപ്പം എപ്പോഴുമുണ്ട്. കോവിഡ് പരിശോധന നടത്തിയോ എന്നും ഞാൻ അവരോടു ചോദിച്ചിരുന്നു. അണുബാധയുണ്ടെന്നു കണ്ടെത്തി. എന്നാൽ അതു വൈറസ് കാരണമായിരുന്നില്ല. കടുത്ത ജലദോഷം ഉണ്ടായിരുന്നു. ഡെമോക്രാറ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കന്മാർ ആരും മത്സരത്തിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ല. ദൈവം വന്നു പറഞ്ഞാൽ മാത്രമേ മത്സരത്തിൽനിന്നു പിന്മാറൂ’’ – അദ്ദേഹം പറഞ്ഞു. സംവാദത്തിൽ ട്രംപ് 28 തവണ നുണ പറഞ്ഞുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT