ആംസ്ട്രോങ്ങിനെ പ്രതികൾ പിന്തുടർന്നത് ഡെലിവറി ബോയ്സിന്റെ വേഷത്തിൽ, ഗുണ്ടാപകയെന്ന് പൊലീസ്: 8 പേർ അറസ്റ്റിൽ
ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. അറസ്റ്റിലായവരിൽ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവർ പൊലീസിൽ

ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. അറസ്റ്റിലായവരിൽ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ബിഎസ്പി നേതാവ് മായാവതി ഇന്ന് ചെന്നൈയിലെത്തും.
ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തിലാണ് ആംസ്ട്രോങ്ങിനെ ഇവർ പിന്തുടർന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ സംഘം ഇദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു. സ്ഥിരമായി തോക്കുകൊണ്ടുനടക്കുന്ന ആളായിരുന്നു ആംസ്ട്രോങ്. എന്നാൽ കഴിഞ്ഞ ദിവസം തോക്കെടുത്തിരുന്നില്ല. ഇതുമനസ്സിലാക്കിയാണു സംഘം ഇദ്ദേഹത്തെ ആക്രമിച്ചത്. ആംസ്ര്ടോങ്ങിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ പൊലീസിന് മുന്നിൽ കീഴടങ്ങിയവർ യഥാർഥ പ്രതികളല്ലെന്നും യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്വേഷണം പ്രഖ്യാപിച്ചു. പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്സിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.