‘ഇങ്ങനെയുള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നുവരട്ടെ’: തൃശൂർ മേയറെ പ്രശംസിച്ച് സുരേഷ് ഗോപി
കോഴിക്കോട്∙ തൃശൂർ കോർപ്പറേഷൻ മേയര്‍ എം.കെ.വര്‍ഗീസിനെ പ്രശംസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എം.കെ.വര്‍ഗീസിനെ പോലെ ഉയര്‍ന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നുവരട്ടെ എന്ന് സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട്∙ തൃശൂർ കോർപ്പറേഷൻ മേയര്‍ എം.കെ.വര്‍ഗീസിനെ പ്രശംസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എം.കെ.വര്‍ഗീസിനെ പോലെ ഉയര്‍ന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നുവരട്ടെ എന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണച്ച് എം.കെ. വർഗീസ് രംഗത്തെത്തിയിരുന്നു.
ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്നും വലിയ സംരഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞത്. തുടര്‍ന്ന് വിശദീകരണവുമായി വര്‍ഗീസ് ഇന്ന് രംഗത്തെത്തി. സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് മേയറെ പ്രശംസിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്. കോഴിക്കോട് എത്തിയ സുരേഷ് ഗോപി എം.ടി.വാസുദേവൻ നായരെ സന്ദർശിച്ചിരുന്നു. ദശാവതാര ക്ഷേത്ര സന്ദർശനം നടത്തിയ അദ്ദേഹം, വിവിധ പരിപാടികളിലും പങ്കെടുത്തു.