‘കേസുമായി മുന്നോട്ട് പോയാൽ വച്ചേക്കില്ല’: സാൻ ജോസിനെ വിടാതെ എസ്എഫ്ഐ
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കെഎസ്‌യു പ്രവർത്തകനും എംഎ കേരള സ്റ്റഡീസ് വിദ്യാർഥിയുമായ സാൻ
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കെഎസ്‌യു പ്രവർത്തകനും എംഎ കേരള സ്റ്റഡീസ് വിദ്യാർഥിയുമായ സാൻ
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കെഎസ്‌യു പ്രവർത്തകനും എംഎ കേരള സ്റ്റഡീസ് വിദ്യാർഥിയുമായ സാൻ
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കെഎസ്‌യു പ്രവർത്തകനും എംഎ മലയാളം വിദ്യാർഥിയുമായ സാൻ ജോസിനു വീണ്ടും ഭീഷണി. സാൻ ജോസിനോട് അടുപ്പമുള്ള വിദ്യാർഥികളോടാണു ക്ലാസിലെത്തിയാൽ കൈകാര്യം ചെയ്യും എന്ന തരത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയത്. സാൻ ജോസാണ് ഇക്കാര്യം മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തിയത്.
‘‘അവൻ ഇങ്ങോട്ടു തന്നെ വരുമെന്ന് പറഞ്ഞേക്കണം. അഭിനയമൊക്കെ നിർത്താൻ പറഞ്ഞോ. കേസുമായി മുന്നോട്ടു പോവാനാണ് ഭാവമെങ്കിൽ വച്ചേക്കില്ല’’ എന്ന തരത്തിലായിരുന്നു ഭീഷണി. ബുധനാഴ്ച മുതൽ താൻ ക്യാംപസിൽ പഠനത്തിനു പോകുമെന്നു സാൻ ജോസ് പറഞ്ഞു. സാൻ ജോസിനു ക്യാംപസിൽ പൊലീസ് സംരക്ഷണം ഒരുക്കണമെന്നാണു കെഎസ്‌യു ആവശ്യം.
ക്യാംപസിൽ ഇടിമുറിയില്ലെന്ന റജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമാണെന്നാണു സാൻ ജോസ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക് കത്ത് നൽകും. ഇടതുപക്ഷ അധ്യാപക സംഘടനയിലെ ഉന്നതരെ ഉൾപ്പെടുത്തിയാണ് റജിസ്ട്രാർ അന്വേഷണ സമിതി രൂപീകരിച്ചതെന്നും സാൻ ജോസ് ചൂണ്ടിക്കാട്ടി. അന്വേഷണ സമിതിയുടെ തലപ്പത്തുണ്ടായിരുന്ന അധ്യാപകനു ഇന്നലെ ഉന്നത പദവി ലഭിച്ചത് ഉപകാരസ്മരണയാണെന്ന് കെഎസ്‌യു ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം വിളിക്കാനും സംഘടനയിൽ ആലോചനയുണ്ട്.
കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റലിൽ കഴിയുന്ന അന്തേവാസികളുടെ കൃത്യമായ കണക്കെടുക്കണമെന്നും സാൻ ജോസ് വൈസ് ചാൻസലർക്ക് കൊടുക്കുന്ന കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ക്യാംപസിൽ ഇടിമുറിയില്ലെന്ന് എസ്എഫ്ഐയും അന്വേഷണ സമിതി റിപ്പോർട്ടും പറയുമ്പോൾ, എസ്എഫ്ഐ പ്രവർത്തകർ പലതവണ മർദ്ദിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ പലരും പുറമെ പറയാൻ തയാറാകുന്നില്ല. തനിക്ക് ക്യാംപസിൽ നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി ഒരു ആദിവാസി യുവാവും ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു.
എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പ്രതികൾക്ക് ഉടൻ നോട്ടിസ് അയയ്‌ക്കുമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആയതിനാൽ അറസ്റ്റ് ഉൾപ്പെടെ ആവശ്യമില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികളെല്ലാം ക്യാംപസിലെ എസ്എഫ്ഐ പരിപാടികളിൽ സജീവമാണ്.