‘എന്തുകൊണ്ടാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാം; പിഎസ്‌സി വിവാദത്തിൽ കാര്യമില്ല’
തിരുവനന്തപുരം∙ പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തന്നെ വ്യക്തിപരമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നു. വിവാദത്തില്‍ ഒരു വസ്തുതയുമില്ലെന്ന്

തിരുവനന്തപുരം∙ പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തന്നെ വ്യക്തിപരമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നു. വിവാദത്തില്‍ ഒരു വസ്തുതയുമില്ലെന്ന് ബോധ്യമായിട്ടും തിരുത്താന്‍ തയാറാകുന്നില്ല. എന്തുകൊണ്ടാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാം. വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പിഎസ്‌സി അംഗത്വത്തിനു 22 ലക്ഷം രൂപ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗത്തിനു കൈമാറിയെന്നു ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാരാണ് പാർട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്. 60 ലക്ഷം രൂപ നല്‍കിയാല്‍ പിഎസ്‌സി അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും 2 ലക്ഷം മറ്റു ചെലവുകള്‍ക്കുമായി ആദ്യഘട്ടത്തില്‍ കൈമാറി. വനിതാ ഡോക്ടര്‍ക്കു വേണ്ടി ഭര്‍ത്താവാണു പണം നല്‍കിയത്. അംഗത്വം കിട്ടാതെ വന്നപ്പോള്‍ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്‌തെങ്കിലും അതും നടന്നില്ല.
ഏറെ നാള്‍ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് ഡോക്ടര്‍ കോട്ടൂളിയിലെ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്. കോട്ടൂളി ഘടകം ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിന്റെ പേരു പറഞ്ഞാണു പണം വാങ്ങിയത് എന്ന ആരോപണം പരാതിയില്‍ ഉള്ളതിനാല്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിനും കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തു.