ക്രിമിനല്‍ പ്രവര്‍ത്തനം: 8 വര്‍ഷത്തിനുള്ളില്‍ 108 പൊലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം∙ പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തില്‍ പ്രവർത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം∙ പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തില്‍ പ്രവർത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘‘2016 മുതല്‍ 2024 മേയ് 31 വരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ 108 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അഴിമതി, നിയമവിരുദ്ധ പ്രവര്‍ത്തനം, മാഫിയ ബന്ധം എന്നിങ്ങനെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. ക്രിമിനല്‍ ബന്ധങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി’’– മുഖ്യമന്ത്രി പറഞ്ഞു.