റിയാസിന്റെ നേതൃത്വത്തിൽ മിനി കാബിനറ്റ്, കോഴ വാങ്ങിയ ആൾ അതിലെ ഒരംഗം: പി.കെ.ഫിറോസ്
കോഴിക്കോട്∙ ജില്ല കേന്ദ്രീകരിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മിനി കാബിനറ്റ് പ്രവർത്തിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. അതിലെ ഒരംഗമാണ് പിഎസ്‌സി അംഗത്വത്തിനായി കോഴ വാങ്ങിയ പ്രമോദ് കോട്ടൂളിയെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രമോദ് തനിച്ച്

കോഴിക്കോട്∙ ജില്ല കേന്ദ്രീകരിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മിനി കാബിനറ്റ് പ്രവർത്തിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. അതിലെ ഒരംഗമാണ് പിഎസ്‌സി അംഗത്വത്തിനായി കോഴ വാങ്ങിയ പ്രമോദ് കോട്ടൂളിയെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രമോദ് തനിച്ച് ഇത്രയും വലിയ പദവി ഓഫർ ചെയ്തു പണം വാങ്ങുമെന്നു കരുതുന്നില്ല. പണം നൽകിയവർ വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നു പറഞ്ഞപ്പോഴാണ് പ്രമോദിനെതിരെ പരാതി നൽകി മുഹമ്മദ് റിയാസ് തടി തപ്പിയതെന്നും ഫിറോസ് പറഞ്ഞു.
‘‘പരാതിക്കാർക്ക് 22 ലക്ഷം രൂപ തിരിച്ചു നൽകി. പണം നൽകിയത് പ്രമോദ് അല്ല, ബെനാമിയിൽ പെട്ട ആളാണ്. ഈ സംഘത്തിലെ ചെറിയ മീനാണ് പ്രമോദ് കോട്ടൂളി. വമ്പൻ സ്രാവുകൾ എല്ലാം പുറത്താണ്. ഇനി പരാതിയുമായി മുന്നോട്ടു പോയാൽ കൈക്കൂലി നൽകിയതിന്റെ പേരിൽ കേസെടുത്ത് അകത്താക്കുമെന്നാണു ഭീഷണി. മിനി കാബിനറ്റിൽ സിഐടിയു, ഡിവൈഎഫ്ഐ തുടങ്ങിയ പോഷക സംഘടനകളുടെ നേതാക്കളുണ്ട്. മിനി കാബിനറ്റ് നിർത്താൻ പാർട്ടി തയാറാകുമോ. തട്ടിപ്പ് നടന്നുവെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. തെറ്റു തിരത്തുന്നതിനു പകരം തെറ്റ് തുടരലാണ് പാർട്ടി നടപ്പാക്കുന്നത്. സിപിഐ സെക്രട്ടറി ബിനോജ് വിശ്വസത്തിനുപോലും രക്ഷയില്ല’’ – ഫിറോസ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തകരെ സജ്ജമാക്കുന്നതിന് 6 മാസം നീണ്ടു നിൽക്കുന്ന യുവജാഗരണൽ ക്യാംപയിൻ സംഘടിപ്പിക്കാൻ സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.