വിഴിഞ്ഞത്ത് കപ്പൽ അടുക്കുമ്പോൾ അഹമ്മദ് ദേവർകോവിലിന് ക്ഷണമില്ല; ഐഎൻഎല്ലിനു നീരസം
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് 12ന് ആദ്യ മദർഷിപ്പ് എത്തുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിലിനു ക്ഷണമില്ല. വി.എൻ. വാസവൻ തുറമുഖ വകുപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് പിണറായി മന്ത്രിസഭയിൽ ടേം വ്യവസ്ഥ അനുസരിച്ച് ആദ്യ രണ്ടര വർഷം അഹമ്മദ് ദേവർകോവിലായിരുന്നു തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് 12ന് ആദ്യ മദർഷിപ്പ് എത്തുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിലിനു ക്ഷണമില്ല. വി.എൻ. വാസവൻ തുറമുഖ വകുപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് പിണറായി മന്ത്രിസഭയിൽ ടേം വ്യവസ്ഥ അനുസരിച്ച് ആദ്യ രണ്ടര വർഷം അഹമ്മദ് ദേവർകോവിലായിരുന്നു തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ അടുപ്പിച്ച ശേഷമാണ് അദ്ദേഹം രാജിവച്ചത്.
അഹമ്മദ് ദേവർകോവിലിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ ഐഎൻഎല്ലിനു നീരസമുണ്ട്. എന്നാൽ മുന്നണിക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ പരസ്യ പ്രസ്താവന വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. അതേസമയം, പരിഭവം സിപിഎം നേതൃത്വത്തെ അറിയിക്കും. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പ്രവർത്തനങ്ങളും ദേവർകോവിലിന്റെ കാലയളവിലാണ് നടന്നത്. കോവിഡ്, പ്രളയം, മത്സ്യത്തൊളിലാളികളുടെ സമരം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ അദ്ദേഹം പരിശ്രമിച്ചതെന്ന് അഹമ്മദ് ദേവർകോവിലുമായി അടുപ്പമുള്ളവർ പറയുന്നു.
ക്ഷണം ലഭിച്ചാൽ വിഴിഞ്ഞത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും എന്നാൽ തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. ക്ഷണിക്കാതെ പോകില്ല. വിഷമം ഒന്നുമില്ല. മന്ത്രി വി.എൻ. വാസവന്റെ ഓഫിസാണ് ഇതൊക്കെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാസവന്റെ ഓഫിസ് ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം പ്രതീക്ഷയൊന്നും ഇല്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എംഎൽഎ എന്ന നിലയിലും തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയെന്ന നിലയിലും അഹമ്മദ് ദേവർകോവിലിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്ന് ഐഎൻഎൽ നേതാക്കളും പറഞ്ഞു.
അഹമ്മദ് ദേവർകോവിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പകരമെത്തിയ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകാതെ സിപിഎം ഏറ്റെടുക്കുകയായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് താരതമ്യേന ചെറിയ വകുപ്പായ റജിസ്ട്രേഷനാണ് നൽകിയത്.